ഇനി മനുഷ്യര്‍ മൃഗങ്ങളെ കണ്ടു പഠിക്കട്ടെ..; ഈ അമ്മപ്പശുവിന്റെയും കിടാവിന്റെയും ദൃശ്യങ്ങള്‍ കണ്ണും മനസും നിറയ്ക്കും

അമ്മയ്ക്ക് കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ഉള്ള ശ്രദ്ധയും സ്‌നേഹവും മറ്റാര്‍ക്കും കാണില്ല….

പരുക്കേറ്റ കുഞ്ഞിനെക്കൊണ്ട് പോകുന്ന ലോറിക്ക് പിന്നാലെ പോകുന്ന അമ്മപ്പശുവിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് തന്നെയാണ്. അമ്മമാരുടെ സ്‌നേഹം മറ്റൊന്നിനും പകരം വെക്കാന്‍ പറ്റാത്ത ഒന്ന്. അത് മനുഷ്യര്‍ക്കായാലും മൃഗങ്ങള്‍ക്കായാലും.

പരുക്കേറ്റ തന്റെ കുഞ്ഞിനെയും കൊണ്ട് പോകുന്ന ലോറിക്ക് പിന്നാലെ റോഡു നീളെ ഓടുന്ന അമ്മപ്പശുവിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഉത്തര കര്‍ണാടകയിലെ ഹവേരിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്. ജനുവരി 25നാണ് ചികിത്സയ്ക്കായി ലോറിയില്‍ കൊണ്ടുപോകുന്ന രണ്ടരമാസം പ്രായമുള്ള കിടാവിനു പിന്നാലെ അമ്മപ്പശു പോകുന്ന ദൃശ്യങ്ങല്‍ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. അര കിലോമീറ്ററോളം ദൂരമാണ് അമ്മപ്പശു ലോറിയെ പിന്തുടര്‍ന്നടര്‍ന്നത്.

മുറിവും അതിനെത്തുടര്‍ന്നുണ്ടായ ടെറ്റനസ് ബാധയും മൂലമാണ് കിടാവിനെ മൃഗാശുപത്രിയില്‍ കൊണ്ടുപോയത്. മൂന്നുദിവസത്തെ ചികിത്സയ്ക്കു ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയും കിടാവ് ആരോഗ്യനില വീണ്ടെടുക്കുകയും ചെയ്തു.

സ്വന്തം കുഞ്ഞുങ്ങളെ നിഷ്‌കരുണം കൊല്ലാന്‍ പോലും മടിയില്ലാത്ത അമ്മമാരുള്ള സമൂഹത്തിലാണ് ഈ അമ്മപ്പശുവിന്റെയും കിടാവിന്റെയും ദൃശ്യങ്ങള്‍ കണ്ണും മനസും നിറയ്ക്കുന്നത്. ഇനി മനുഷ്യര്‍ മൃഗങ്ങളെ കണ്ടു പഠിക്കട്ടെ..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News