കായികമേഖലയില്‍ ചരിത്രം കുറിക്കുന്ന തീരുമാനം; ക്രിക്കറ്റില്‍ ഇനി ആണ്‍-പെണ്‍ വ്യത്യാസമില്ല; ലിംഗ സമത്വത്തിന്‍റെ ഐതിഹാസിക വിജയം

ലോകക്രിക്കറ്റില്‍ ഇനി സ്ത്രീ-പുരുഷ സമത്വത്തിന്‍റെ കാലം. ഓസ്‌ട്രേലിയ ആതിഥേയരാകുന്ന 2020-ലെ ട്വന്‍റി-20 ലോകകപ്പില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഒരേ സമ്മാനത്തുക നല്‍കിയാണ് ഐ.സി.സി ലിംഗ സമത്വത്തിന് തുടക്കം കുറിക്കുന്നത്. എന്നാല്‍ സമ്മാനത്തുക എത്രയാണെന്ന് ഐ സി സി പ്രഖ്യാപിച്ചിട്ടില്ല.

2020 ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് എട്ടു വരെയാണ് വനിതാ ട്വന്‍റി-20 ലോകകപ്പ്. ഇതേവര്‍ഷം തന്നെ ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയാണ് പുരുഷ ട്വന്‍റി-20 ലോകകപ്പ്. പുരുഷ ലോകകപ്പില്‍ 16 രാജ്യങ്ങളും വനിതാ ലോകകപ്പില്‍ 10 രാജ്യങ്ങളുമാണ് പങ്കെടുക്കുക.

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇരുവിഭാഗങ്ങളുടെയും ഫൈനല്‍. വനിതാ സെമിഫൈനലുകള്‍ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുമ്പോള്‍ പുരുഷ സെമിഫൈനലുകള്‍ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലും അഡ്‌ലെയ്ഡിലുമായി നടക്കും.

അന്താരാഷ്ട്ര വനിത ദിനമായ മാര്‍ച്ച് എട്ടിന് തന്നെയാണ് വനിതാ ട്വന്‍റി-20 ലോകകപ്പിന്‍റെ ഫൈനലെന്ന പ്രത്യേകതയുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News