23 കാരനെ കിട്ടാന്‍ 38 കാരി ചെയ്തത്; വീഡിയോ വൈറല്‍

23 കാരനുമായി 38കാരി തീവ്ര പ്രണയത്തിലായിരുന്നു. എന്നാല്‍ 38 കാരിയെ വിവാഹം കഴിക്കാന്‍ യുവാവിന്റെ വീട്ടുകാര്‍ സമ്മതിച്ചില്ല. ഈ സമയം യുവതി എന്ത് ചെയ്തെന്നോ.

സ്ത്രീധനമായി വമ്പന്‍ ഓഫര്‍ യുവതി മുന്നോട്ടുവച്ചു. 5 മില്ല്യണ്‍ യുവാന്‍ . ഏകദേശം 5 കോടി ഇന്ത്യന്‍ രൂപ . ചൈനയിലെ ഹൈനാന്‍ പ്രവിശ്യയിലെ ക്വോങ്ഹായ് നഗരത്തിലാണ് ഈ വമ്പന്‍ സ്ത്രീധന തുക കൊണ്ട് തന്നെ ഒരു വിവാഹം ലോക ശ്രദ്ധയാകര്‍ഷിക്കുന്നത്.

തന്നേക്കാള്‍ 15 വര്‍ഷം ഇളപ്പമുള്ള യുവാവുമായി യുവതി ഏറെ നാളായി പ്രണയത്തിലായിരുന്നു.
ഇതിനിടയില്‍ യുവതി ഗര്‍ഭിണിയുമായി. ഇതിനെ തുടര്‍ന്നാണ് കല്യാണം കഴിക്കാമെന്ന തീരുമാനത്തില്‍ ഇരുവരും എത്തിച്ചേര്‍ന്നത്.

എന്നാല്‍ വരന്റെ വീട്ടുകാര്‍ക്ക് 38 കാരിയായ യുവതിയുമായുള്ള വിവാഹത്തിന് എതിര്‍പ്പായിരുന്നു. റിയല്‍ എസ്‌റ്റേറ്റ് ബിസിനസിലേര്‍പ്പെട്ടിരുന്ന യുവതി അതിസമ്പന്നയായിരുന്നു.
അഞ്ച് കോടിയുടെ വന്‍ ഓഫറിന് മുന്നില്‍ വരന്റെ കുടുംബത്തിന് പിടിച്ചുനില്‍ക്കാനായില്ല.

ചുവന്ന ആഡംബര കാറില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നിറയെ അണിഞ്ഞ് വിവാഹ വേദിയിലെത്തിയ യുവതി വീണ്ടും ഏവരേയും അമ്പരപ്പിച്ചു. വിവാഹ വീഡിയോയുടെ ഏതാനും ഭാഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News