തത്സമയം ആകാശ്കുമാറിന്‍റെ ആത്മഹത്യ; കാമുകിക്ക് മുന്നില്‍ ആകാശ് സ്വയം വെടിവെച്ച് മരിച്ചതിന്‍റെ കാരണം അറിഞ്ഞാല്‍ അമ്പരക്കും

വാട്‌സ്ആപ്പ് വീഡോയോ കോളില്‍ കാമുകി തത്സമയം നോക്കിനില്‍ക്കെ കാമുകന്‍ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച പാട്‌നയിലാണ് സംഭവം.ആകാശ് കുമാര്‍ എന്ന 19 കാരനാണ് കാമുകിയോട് സംസാരിച്ചുകൊണ്ടിരിക്കെ വെടിവെച്ചു മരിച്ചത്.

സയ്ചക് സ്വദേശിയായ ആകാശ് കുമാര്‍ വീട്ടിലിരുന്ന് കാമുകിയോട് വാട്സ്ആപ്പ് വഴി സംസാരിക്കുകയായിരുന്നു. സംസാരത്തിനിടെ കയ്യില്‍ തോക്കുണ്ടെന്നും, താന്‍ ഇപ്പോള്‍ മരിക്കുമെന്നും പറഞ്ഞ് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി.

എന്നാല്‍ പെണ്‍കുട്ടി വിലക്കിയതിനാല്‍ ആദ്യം യുവാവ് തോക്കില്‍ നിന്നും ബുള്ളറ്റുകള്‍ മാറ്റിയിരുന്നു. പക്ഷെ തോക്കില്‍ ഒരു ബുള്ളറ്റ് ഉണ്ടായിരുന്നത് യുവാവ് ശ്രദ്ധിച്ചിരുന്നില്ല. തുടര്‍ന്ന് അബദ്ധവശാല്‍ വെടിവെച്ച് യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

അതേസമയം, പരീക്ഷയില്‍ തോറ്റതിനാല്‍ മാതാപിതാക്കള്‍ ആകാശിനെ വഴക്കുപറഞ്ഞതായും ഇതിന്റെ മനോവിഷമത്തില്‍ വെടിയുതിര്‍ക്കുകയുമായിരുന്നുവെന്നും അഭ്യൂഹങ്ങളുണ്ട്.

ആകാശിന്റെ മരണത്തില്‍ വീട്ടുകാര്‍ക്കെതിരെ ആത്മഹത്യാപ്രേരണാകുറ്റത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News