അറുപതാണ്ടത്തെ സൗഹൃദം; ഒടുവില്‍ അവര്‍ ആ രഹസ്യം തിരിച്ചറിഞ്ഞു

രക്തം രക്തത്തെ തിരിച്ചറിയുമെന്നൊരു ചൊല്ലുണ്ട്.  അങ്ങ് ഹവാനയില്‍ അറുപത് വര്‍ഷത്തിനുശേഷം തിരിച്ചറിഞ്ഞ ഒരു രക്തബന്ധത്തിന്‍റെ കഥ ഇങ്ങനെയാണ്.

വിട്ടുപിരിയാന്‍ കഴിയാത്ത ഹൃദയബന്ധമാണ് ഹവായ് സ്വദേശികളായ അലന്‍ റോബിന്‍സണും വാള്‍ട്ടര്‍ മക്ഫര്‍ലെയിനും തമ്മില്‍ ഉണ്ടായിരുന്നത്. സിക്‌സ്ത് ഗ്രേഡില്‍ ഒരേ ക്ലാസ്സില്‍ നിന്നാണ് ഇരുവരുടെയും സൗഹൃദം ആരംഭിക്കുന്നത് .

കല്ല്യാണത്തിനു ശേഷവും ഇവര്‍ സൗഹൃദം കൈവിട്ടില്ല. കുട്ടികളെ ഒരു സ്‌കൂളില്‍ ചേര്‍ത്തു. ഇരു കുടുംബങ്ങളും ഒന്നിച്ച് യാത്ര പോകുന്നതും പതിവായിരുന്നു, അപ്പോഴൊന്നും തങ്ങള്‍ സഹോദരന്മാരാണെന്ന കാര്യം സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല.

കുടുംബാംഗങ്ങളെ കണ്ടുപിടിക്കാന്‍ ആന്‍സെസ്ട്രി.കോമില്‍ രജിസ്റ്റര്‍ ചെയ്തപ്പോളാണ് അമ്മ വഴി തങ്ങളുടെ ഡി.എന്‍.എ ചേരുന്നതായി അലന്‍ റോബിന്‍സണും വാള്‍ട്ടര്‍ മക്ഫര്‍ലെയിനും കണ്ടെത്തിയതും അറുപത് വര്‍ഷങ്ങള്‍ക്ക് ശേഷം സഹോദരങ്ങളാണെന്ന് ഇവര്‍ തിരിച്ചറിയുന്നതും.

74 കാരനായ മക്ഫര്‍ലെയിന്‍ ജനിച്ച് 15 മാസങ്ങള്‍ക്കു ശേഷമാണ് റോബിന്‍സന്റെ ജനനം. ഹവാനയില്‍ വളരെ സ്വാഭാവികമായി ദത്ത് നല്‍കുന്നരീതി ഉണ്ടായിരുന്നു.

യാതൊരു ഔപചാരികതകളും സമ്മതപത്രത്തില്‍ ഒപ്പിടലുകളോ ഒന്നുമില്ലാതെ അന്ന് അവിടെ കുഞ്ഞുങ്ങളെ ദത്തുകൊടുക്കാനാവുമായിരുന്നു. ഇപ്രകാരം ജനിച്ചയുടനെ മക്ഫര്‍ലെയിനിനെയും റോബിന്‍സണിനെയും ദത്തു കൊടുക്കുകയായിരുന്നു.

കുഞ്ഞായിരിക്കുമ്പോള്‍ തന്നെ പിരിഞ്ഞിട്ടും ഇവര്‍ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടുന്നതും ഒടുവില്‍ സഹോദരന്‍മാരാണെന്ന് തിരിച്ചറിയുന്നതുമായ വാര്‍ത്ത നിറഞ്ഞ മനസ്സോടെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News