അണയാത്ത മനുഷ്യസ്നേഹത്തിന്‍റെ ഉദാത്ത മാതൃകയായി മന്ത്രി മൊയ്തീന്‍; ചോരയില്‍ കുളിച്ച് റോഡില്‍ കിടന്ന വയോധികനെ ആശുപത്രിയിലെത്തിച്ചത് മന്ത്രി

സ്വകാര്യബസിടിച്ച് പരിക്കേറ്റു റോഡില്‍ക്കിടന്ന വഴിയാത്രക്കാരന് രക്ഷകനായി വ്യവസായ മന്ത്രി എ സി മൊയ്‌തീന്‍ . തൃശൂര്‍ സംസ്ഥാനപാതയില്‍ വെച്ചാണ്‌ പരിത്തിപ്ര തറയില്‍ ഗോപാലകൃഷ്‌ണനെ (65 ) ഇന്നലെ വൈകുന്നേരം നാലോടെ സ്വകാര്യ ബസിടിച്ചത് .

ചോരയിൽ കുളിച്ച് റോഡിൽ കിടന്നിരുന്ന വയോധികനെ കണ്ട വ്യവസായ മന്ത്രി കാർ നിർത്തി റോഡിലിറങ്ങുകയും തന്റെ ഔദ്യോഗിക വാഹനത്തിൽ കയറ്റി വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.

പിന്നീട് ഗോപാലക്രിഷ്‌ണനെ വിദഗ്ധ ചികിത്സക്കായി മുളങ്കുന്നതുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തൃശൂര്‍ തിരുവില്വാമല റൂട്ടില്‍ സര്‍വീസ് നടത്തുന്ന സെന്റ്‌ ജോര്‍ജ് ബസാണ് ഗോപാലകൃഷ്ണനെ ഇടിച്ചത് .

വടക്കാഞ്ചേരിയിൽ നിന്നും പാലക്കാട്ടേക്കുള്ള യാത്രയിലായിരുന്ന മന്ത്രിയുടെ നിർദ്ദേശാനുസരണം ഗൺമാൻ സുധീറും ഡ്രൈവർ അരുണും ആശുപത്രി വരെ പരുക്കെറ്റയാളെ അനുഗമിച്ചു.

അപകടത്തെ തുടര്‍ന്നുണ്ടായ ഗതാഗതക്കുരുക്കഴിക്കാന്‍ നേരിട്ടിറങ്ങാനും മന്ത്രി മറന്നില്ല . ജീവനക്കാര്‍ തിരിച്ചെത്തുംവരെ വഴിയോരത്ത് അര മണിക്കൂറോളം മന്ത്രി കാത്തുനിന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel