ഇല്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടെന്ന തോന്നിപ്പിക്കുന്നവര്‍ക്ക് കോടിയേരിയുടെ മറുപടി; ബിനോയി ദുബൈയിലുള്ളപ്പോള്‍ അറബി കേരളത്തിലെത്തുന്നത് ആര്‍ക്കുവേണ്ടി; പെട്ടു എന്ന് കരുതുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് നല്ല നമസ്കാരം

ബിനോയ് കോടിയേരിക്കെതിരെ പരാതി നല്‍കിയ യുഎഇ പൗരന്‍ വാര്‍ത്താ സമ്മേളനത്തിനായി കേരളത്തിലെത്തുമെന്ന വാര്‍ത്തകളെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ബിനോയ് ദുബൈയിലുള്ളപ്പോള്‍ അറബി എന്തിനാണ് കേരളത്തില്‍ വന്ന് ബുദ്ധുമുട്ടുന്നതെന്ന് അദ്ദേഹം ചോദിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായിരുന്നു കോടിയേരിയുടെ പ്രതികരണം

ബിനോയിയുടെ പണമിടപാട് സംബന്ധിച്ച് തന്റെ മുന്നില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. ബിനോയ് ബിനോയിയുടെ നിലപാടും വ്യക്തമാക്കിയിട്ടുണ്ട്.

ഇക്കാര്യത്തില്‍ താനെന്തെങ്കിലും അഭിപ്രായം പറയേണ്ടതില്ല. ബിനോയ് നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടുണ്ടെങ്കില്‍ ഗള്‍ഫിലെ നിയമങ്ങള്‍ അനുസരിച്ച് നടപടിയുണ്ടാകട്ടെയന്നും കോടിയേരി പറഞ്ഞു.

താനുമായി ഒരു ബന്ധവും ബിനോയിയുടെ ബിസിനിസില്ല. ഈ ഇടപാടുകാരനുമായി താന്‍ സംസാരിച്ചിട്ടില്ലെന്നും വ്യക്തിപരമായ വിശദീകരണത്തിനായി പാര്‍ട്ടി വേദി ഉപയോഗിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു.

വിഷയത്തില്‍ താന്‍ പെട്ടു എന്ന് കരുതുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് കാര്യങ്ങള്‍ പിന്നീട് മനസ്സിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അങ്ങനെ പെടേണ്ട ഒരു കാര്യവുമില്ലെന്നും കോടിയേരി വിശദീകരിച്ചു.

എന്‍ സി പിക്ക് അവകാശപ്പെട്ട മന്ത്രിസ്ഥാനം അവര്‍ പറയുന്നവര്‍ക്ക് നല്‍കുമെന്നും കോടിയേരി ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here