ബാത്ത് റൂമില്‍ കയറി ഷവറിന് കീ‍ഴില്‍ സോപ്പ് തേച്ച് എലിയുടെ കുളി; വീഡിയോ വൈറല്‍

ഈ കുളിയും വൃത്തിയും വെടിപ്പും നമ്മള്‍ മനുഷ്യര്‍ക്ക് മാത്രം ഉള്ളെന്നാണോ വിചാരം ? എന്നാ തിരുത്തിക്കോളു. ഇവിടെ ഒരു എലിയാണ് മനുഷ്യരുടെ ഈ ധാരണ പാടേ തിരുത്തിക്കുറിക്കുന്നത്.

ബാത്ത് റൂമില്‍ കയറി ഷവറിന് കീ‍ഴില്‍ നിന്ന് നല്ല കുളി പാസാക്കുകയാണ് ഒരു എലി. രണ്ടു കാലില്‍ നിന്ന് ശരിക്കും നമ്മ‍ള്‍ കുളിക്കുന്നതുപൊലെയാമ് എലിയുടെ പള്ളി നീരാട്ട്.

പെറുവിലെ ഹുറാസ് നഗരത്തിലെ ഒരു വീട്ടില്‍നിന്നാണ് ഈ എലിക്കുളി ചിത്രീകരിച്ചിരിക്കുന്നത്. ഡിജെയായ ഹോസെ കൊറയായണ് ഈ വീഡിയോ ചിത്രീകരിച്ചത്. ഓണ്‍ലൈനില്‍ നാല് ദിവസം മുമ്പ് പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇപ്പോള്‍ വൈറലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here