സഭാ ഭൂമിയിടപാട് സംബന്ധിച്ച വൈദിക സമിതി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തള്ളി

സഭാ ഭൂമിയിടപാട് സംബന്ധിച്ച വൈദിക സമിതി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തള്ളി.റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്ന് കൊച്ചി ബിഷപ്പ് ഹൗസില്‍ ചേര്‍ന്ന വൈദിക സമിതിയോഗത്തെ കര്‍ദിനാള്‍ അറിയിച്ചു.

ഇതെ തുടര്‍ന്ന് വൈദിക സമിതി യോഗം തീരുമാനമാകാതെ പിരിഞ്ഞു.അതെ സമയം ഭൂമിയിടപാട് സംബന്ധിച്ചുള്ള സര്‍ക്കുലര്‍ അടുത്ത ഞായറാ‍ഴ്ച്ച പള്ളികളില്‍ വായിക്കുമെന്ന് കര്‍ദിനാള്‍ വൈദിക സമിതിയെ അറിയിച്ചു.

എറണാകുളം അങ്കമാലി അതിരൂപത ഭൂമിയിടപാട് വിഷയം ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന വൈദിക സമിതി യോഗത്തിലാണ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.ഫാദര്‍ ബെന്നി മാരാംപറമ്പില്‍ കണ്‍വീനറായി പ്രവര്‍ത്തിച്ച സമിതിയുടെ ഫൈനല്‍റിപ്പോര്‍ട്ട് കര്‍ദിനാള്‍ തള്ളുകയായിരുന്നു.

റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്ന് വൈദിക സമിതി യോഗത്തെ കര്‍ദിനാള്‍ അറിയിച്ചു.റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്ന വൈദിക സമിതിയുടെ പ്രധാന ആ‍വശ്യവും കര്‍ദിനാള്‍ അനുവദിച്ചില്ല.ഇതെ തുടര്‍ന്ന് സമിതിയോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു.

ഈ വിഷയത്തില്‍ വിപുലമായ ചര്‍ച്ചകള്‍ നടത്താന്‍ വൈദിക സമിതി വീണ്ടും വിളിക്കുമെന്ന് കര്‍ദിനാള്‍ ആലഞ്ചേരി യോഗത്തെ അറിയിച്ചു.സിനഡ് നിര്‍ദേശ പ്രകാരം അതിരൂപതയുടെ ദൈനംദിന ഭരണം സഹായ മെത്രാന്‍മാരുമായി പങ്കിടുമെന്നും കര്‍ദിനാള്‍ അറിയിച്ചു.

ഭൂമിയിടപാടുകളെ സംബന്ധിച്ച പ്രശ്നങ്ങളെക്കുറിച്ച് തയ്യാറാക്കുന്ന സര്‍ക്കുലര്‍ അടുത്ത ഞായറാ‍ഴ്ച്ച പള്ളികളില്‍ വായിക്കാനും യോഗത്തില്‍ തീരുമാനിച്ചു. ഭൂമിയിടപാടില്‍ സഭാ നേതൃത്വത്തിന് വീ‍ഴ്ച്ച സംഭവിച്ചുവെന്നും ചട്ടങ്ങള്‍ പാലിക്കാതെയാണ് ഇടപാട് നടന്നതെന്നുമാണ് വൈദിക സമിതിയുടെ കണ്ടെത്തല്‍.

ഇതെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നേരത്തെ വൈദിക സമിതി യോഗം ചേരാന്‍ തീരുമാനിച്ചിരുന്നെങ്കിലും കര്‍ദിനാളിനെ ഏതാനും അല്‍മായര്‍ തടഞ്ഞതിനെ തുടര്‍ന്ന് യോഗം മാറ്റിവെക്കുകയായിരുന്നു. എന്നാല്‍ ഇന്നത്തെ യോഗവും തീരുമാനാമാകാതെ പിരിയുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News