പോര്‍മുഖം തുറന്ന് രോഹിത് ശര്‍മ്മ; ടീം തെരഞ്ഞെടുപ്പിനെതിരെ പരസ്യപ്രതികരണം

ഇന്ത്യന്‍ ക്രിക്കറ്റില്‍ സമാനതകളില്ലാത്ത നേട്ടം കൈവരിച്ചിട്ടുള്ള താരമാണ് രോഹിത് ശര്‍മ്മ. ഏകദിന ക്രിക്കറ്റില്‍ മൂന്ന് ഡബിള്‍ സെഞ്ചുറി കുറിച്ച് ചരിത്രം കുറിച്ചിട്ടുള്ള ശര്‍മ്മ തന്റെ അഭിപ്രായവും തുറന്ന് പറയാറുണ്ട്.

ഇപ്പോഴിതാ ഐപിഎല്‍ ടീം തെരഞ്ഞെടുപ്പിലെ നിരാശ മറച്ചുവയ്ക്കാതെ താരം രംഗത്തെത്തിയിരിക്കുകയാണ്. തനിക്കൊപ്പം കഴിഞ്ഞ സീസണുകളില്‍ മികച്ച പ്രകടനം നടത്തിയവരെ ഇക്കുറി ഒഴിവാക്കിയതാണ് രോഹിതിനെ ചൊടിപ്പിച്ചത്.

താരങ്ങളെ ഒഴിവാക്കിയതിനെതിരെ പരസ്യമായി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ട്വിറ്ററിലൂടെ താരം നീരസം പ്രകടിപ്പിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെ ടീമില്‍ നിന്നും പോയവര്‍ക്കെല്ലാം നന്ദിയും ആശംസയും അറിയിക്കാനും താരം മറന്നില്ല.

കഴിഞ്ഞ ഐ പി എല്‍ സീസണുകളില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി പ്രകടനം നടത്തിയ താരങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ട്വീറ്റാണ് രോഹിത് ശര്‍മ പങ്കു വച്ചത്. താര ലേലത്തെക്കുറിച്ച് ഒരു ഇന്ത്യന്‍ പ്രമുഖ താരം പ്രതികരിക്കുന്നത് ഇതാദ്യമായാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News