‘വാരിക്കുഴിയിലെ കൊലപാതകം’ ശ്രദ്ധേയമാകുന്നു

പോലീസ് ജീവിതത്തെ റിയലിസ്റ്റിക് രീതിയില്‍ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രം ‘വാരിക്കുഴിയിലെ കൊലപാതകം’ യൂട്യൂബില്‍ റിലീസ് ചെയ്തു. മുഹമ്മദ് ഷാഫി കഥയെഴുതി സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിച്ച ഹ്രസ്വചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്.

ഒരു പറ്റം ഷാഡോ പോലീസുകാര്‍ ഒരു കൊലപാതകത്തെ കുറിച്ച് അന്വേഷിക്കുന്ന കുറ്റാന്വേഷണ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഭരത് കൃഷ്ണ, മനു കലാഭവന്‍, മനു ജവാഹര്‍, അജയ് വിന്‍സെന്റ്, ആര്‍ ജെ ജിബിന്‍, മൃണാളിനി സൂസന്‍ തുടങ്ങിയവര്‍ ഈ പോലീസ് സ്റ്റോറി ത്രില്ലറില്‍ അഭിനയിച്ചിട്ടുണ്ട്. ബിബിന്‍ പോള്‍ സാമുവേല്‍ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നു.

ഷിയാദ് കബീറിന്റെതാണ് പശ്ചാത്തലസംഗീതം. മുഹമ്മദ് ഷാഫി തന്നെയാണ് ഹ്രസ്വചിത്രം നിര്‍മിച്ചിരിക്കുന്നത്. മ്യൂസിക്24*7നാണ് ഒഫീഷ്യല്‍ ഓണ്‍ലൈന്‍ പാര്‍ട്ണര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News