ഗോഡ് സെക്സ് ആന്‍ഡ് ദ ട്രൂത്തിന് രണ്ടാം ഭാഗമൊരുക്കാം; പക്ഷെ റോജ നായികയാകണം; വിവാദ പരാമര്‍ശവുമായി സംവിധായകന്‍

വിദേശ നീല ചിത്ര താരത്തെ നായികയാക്കി റാം ഗോപാല്‍ വര്‍മയെടുത്ത ഗോഡ്, സെക്സ് ആന്‍ഡ് ദ ട്രൂത്തിന്‍റെ (ജി എസ് ടി) രണ്ടാം ഭാഗമൊരുക്കാന്‍ തയ്യാറാണെന്ന് തെലുങ്ക് സംവിധായകന്‍ അജയ് കൗണ്ഡിന്യ.

നടിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി എം.എല്‍.എ യുമായ റോജയെ പുതിയ ചിത്രത്തിലെ നായികയാക്കുമെന്ന വിവാദ പരാമര്‍ശവും അജയ് നടത്തി.

ചലചിത്ര മേഖലയില്‍ നിന്ന് നിയമസഭയിലെത്തിയെത്തിയെങ്കിലും സിനിമക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എം എല്‍ എ എന്ന നിലയില്‍ റോജ ശ്രമിക്കുന്നില്ലെന്ന് അജയ് കുറ്റപ്പെടുത്തുന്നു.

ഇരുപതിനായിരത്തോളം വരുന്ന സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് അവര്‍ ചെയ്യുന്ന കഠിനാധ്വാനത്തിനുള്ള അന്നന്നത്തെ കൂലി പോലും ലഭിക്കുന്നില്ല. സിനിമ വളര്‍ത്തിയ എം.എല്‍.എയ്ക്ക് അതൊന്നും ഒരു വിഷയമല്ലെന്ന് തോന്നുന്നു.

സ്വന്തം തൊഴിലിടത്തെ പ്രശ്നങ്ങള്‍ അറിഞ്ഞിട്ടും റോജ അറിയാത്ത ഭാവം കാട്ടുകയാണെന്നും അജയ് കുറ്റപ്പെടുത്തി.

പുതിയ ചിത്രമായ ഭൂത് ബംഗ്ലായുടെ പ്രചരണ പരിപാടികള്‍ക്കിടെയാണ് റോജയ്‌ക്കെതിരെ അജയ് കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്.

ഗോഡ്, സെക്സ് ആന്‍ഡ് ദ ട്രൂത്തിന്‍റെ രണ്ടാം ഭാഗത്തില്‍ റോജയെ നായികയാക്കുമെന്ന പരാമര്‍ശത്തിനെതിരെ തെലുങ്ക് സിനിമാ ലോകത്തെ പ്രമുഖരെല്ലാം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. റോജയാകട്ടെ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News