കൊതുക് നിങ്ങളെ മാത്രം കുത്തുന്നത് വെറുതെയല്ല; അതിന് ഒരു കാരണമുണ്ട്

കൊതുക് നിങ്ങളെ മാത്രം തെരഞ്ഞ് കുത്തുന്നുണ്ടോ? ഉണ്ടെങ്കില്‍ അതിന് കാരണമുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.

കൊതുകിന് ഏതെങ്കിലും ആളിനോട് പ്രത്യേക വിദ്വേഷമുണ്ടാകിനിടയില്ല എന്നതായിരുന്നു ഇതുവരെ എല്ലാവരുടെയും ധാരണ. ചോരയുള്ള എല്ലാവരോടും കൊതുകിന് സമഭാവനയാണെന്നാണ് നമ്മള്‍ പറഞ്ഞ് കേട്ടതും.

ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്ന് കൗതുകം എന്നാണല്ലോ ചൊല്ല്. എന്നാല്‍ കൊതുക് നിങ്ങളെ മാത്രം തെരഞ്ഞ് പിടിച്ച് കുത്തുന്നുണ്ടെങ്കില്‍ അതിന് കാരണമുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.

അതായത് കൊതുകുകള്‍ക്ക് മണം പിടിച്ചെടുക്കാനും ഓര്‍ത്തുവയ്ക്കാനുമുള്ള കഴിവുള്ളതു കൊണ്ടാണ് ഇതെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

ഒരിക്കലെങ്കിലും കൊതുകിനെ ആഞ്ഞടിക്കുകയോ കൊല്ലാന്‍ ശ്രമിക്കുകയോ ചെയ്തിട്ടുള്ളവരോട് കൊതുകിന് വലിയ പേടിയാണെന്നും ഇവരുടെ അടുത്തേക്ക് കൊതുക് രണ്ടാമത് ചെല്ലുകയില്ലെന്നും ഗവേഷകര്‍ പറയുന്നു.

മണം പിടിച്ചെടുക്കാനും ഓര്‍ത്തുവയ്ക്കുവാനുമുള്ള ഡോപാമിന്‍ എന്ന രാസവസ്തു കൊതുകുകളുടെ തലച്ചോറിലുള്ളത് കൊണ്ടാണത്രെ ഇത്. അതുകൊണ്ട് കൊതുകുകള്‍ക്ക് ആവശ്യമുള്ളവരെ ഓര്‍ത്തുവയ്ക്കാനും അല്ലാത്തവരെ ഒ‍ഴിവാക്കുനുമുള്ള വൈഭവം ലഭിക്കുന്നു.

എന്നാല്‍ കൊതുകുകളെ ഒരോ വ്യക്തികളിലേയ്ക്ക് ആകര്‍ഷിക്കുന്നത് എന്താണെന്നതിനെ സംബന്ധിച്ച് കൃത്യമായ ധാരണയില്ല. 400ഓളം രാസവസ്തുക്കള്‍ ഉപയോഗിച്ച് വ്യത്യസ്തമായ തന്മാത്രാ കോക്ക്ടയിലുകള്‍ കൊണ്ടാണ് ഓരോ മനുഷ്യന്റെയും ശരീരം നിര്‍മിച്ചിരിക്കുന്നത്.

എന്തായാലും കൊതുകുകള്‍ക്ക് മണം തിരിച്ചറിയാനാകുമെന്നും മുമ്പ് അക്രമിച്ചിട്ടുള്ളവരെ ഒഴിവാക്കാന്‍ പ്രേരിപ്പിക്കുന്ന ക‍ഴിവുണ്ടെന്നും കണ്ടെത്താനായത് കൊതുകുനിവാരണ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുമെന്ന് കരുതുന്നവരുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News