പത്തുവയസ്സുകാരിയെ ലൈംഗീകാതിക്രമത്തിന് ഇരയാക്കിയ കോട്ടയത്തെ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍

പത്തുവയസ്സുകാരിയെ ലൈഗീകാതിക്രമത്തിന് ഇരയാക്കിയ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. കോട്ടയം പാറത്തോട് സ്വദേശി മുഹമ്മദ് ഷെറീഫിനെയാണ് ചങ്ങനാശ്ശേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ചങ്ങനാശ്ശേരിയ്ക്കു സമീപത്തെ മദ്രസയില്‍ പത്തുവയസ്സുകാരിയായ വിദ്യാര്‍ത്ഥിനിയാണ് ലൈഗിംകാകാതിക്രമത്തിന് ഇരയായത്. അതിക്രമത്തിനു ഇരയായ വിവരങ്ങള്‍ പെണ്‍കുട്ടി മാതാവിനോട് പറയുകയായിരുന്നു.

തുടര്‍ന്നാണ് കേസില്‍ മദ്രസാ അധ്യാപകനായ പാറത്തോട് ഇടകുന്നം സ്വദേശി മുഹമ്മദ് ഷെരീഫിനെ പൊലീസ് അറസ്‌ററുചെയ്തത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി.

ഡിസംബര്‍ ഇരുപത്തിയഞ്ചു മുതല്‍ പത്തു ദിവസം കുട്ടിയെ ലൈഗീകാതിക്രമത്തിന് ഇരയാക്കിയതായി പ്രതി പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

അറസ്റ്റിലായ മുഹമ്മദ് ഷെരീഫിനെതിരെ പോക്‌സോ വകുപ്പു പ്രകാരവും ബാലാത്സംഘത്തിനും പൊലീസ് കേസെടുത്തു. തുടര്‍ന്ന കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News