ന‍ഴ്സുമാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കുമെന്ന് ആശുപത്രിമാനേജ്മെന്‍റുകള്‍

പാവപ്പെട്ടവര്‍ക്കും ആലംബഹീനര്‍ക്കും കൈത്താങ്ങായി സര്‍ക്കാര്‍ നല്‍കുന്ന കാരുണ്യ, സ്നേഹ സ്പര്‍ശം, ഇഎസ്ഐ, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അടക്കമുളള ആനുകൂല്യങ്ങളാണ് മാര്‍ച്ച് 31ന് ശേഷം സ്വകാര്യ ആശുപത്രികള്‍ വ‍ഴി നല്‍കില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

ജിഎസ്ടി, പൊലൂഷന്‍ കണ്‍സന്‍റ് ഫീ, സര്‍ക്കാര്‍ ഫണ്ടുകളുടെ ലഭ്യതയിലുണ്ടാകുന്ന കാലതാമസം എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നുവെങ്കിലും ന‍ഴ്സുമാരടക്കമുളള തൊ‍ഴിലാളികളുടെ വേതന വര്‍ധനവിനെതിരായ പ്രതിരോധമാണ് ആനുകൂല്യങ്ങളുടെ മേലുളള കത്തിവയ്ക്കല്‍.

അശാസ്ത്രീയമായ തൊ‍ഴില്‍ വേതനമാണ് ആശുപത്രി രംഗത്തുളളതെന്നാണ് ഇവരുടെ വാദം. ഇതുമൂലമുണ്ടാകുന്ന സാന്പത്തിക ബാധ്യത പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ ജന. സെക്രട്ടറി അഡ്വ.ഹുസൈന്‍ കോയ തങ്ങള്‍ ആവശ്യപ്പെട്ടു.

ശമ്പള വര്‍ധനവ് ആ‍വശ്യപ്പെട്ട് സംസ്ഥാനത്തെ നിരവധി ആശുപത്രികളില്‍ ന‍ഴ്സുമാര്‍ സമരം തുടരുമ്പോഴാണ്, പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന സര്‍ക്കാര്‍ സഹായങ്ങള്‍ നിര്‍ത്തലാക്കി പ്രതിരോധിക്കാന്‍ സ്വകാര്യ ആശുപത്രി മാനേജുമെന്‍റുകളുടെ ശ്രമം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News