ധർമ്മപാട്ടീലിന്‍റെ ചിത ബിജെപിസര്‍ക്കാരിന്‍റെ അവസാനം കുറിക്കും; വിമര്‍ശനവുമായി ശിവസേന

സർക്കാർ ഏറ്റെടുത്ത കൃഷിഭൂമിക്ക്‌ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ കർഷകൻ ആത്മഹത്യചെയ്തത് ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. 84കാരനായ ധർമ്മപാട്ടീലിന്റെ ചിത ബി.ജെ.പി. സർക്കാരിനെ ദഹിപ്പിക്കുമെന്ന മുന്നറിയിപ്പാണ് സഖ്യ കക്ഷിയായ ശിവസേന നല്‍കിയിരിക്കുന്നത്.

ശിവസേനയുടെ മുഖപത്രങ്ങളായ സാമ്നയിലും ദോ പഹർ കാ സാമ്നയിലും എഴുതിയ മുഖ പ്രസംഗങ്ങളിലൂടെയാണ് മഹാരാഷ്ട്രയിലെ ബി.ജെ.പി. സർക്കാരിന് സേന മുന്നറിയിപ്പ്‌ നൽകിയത്‌.

ഈ മാസം 22 ന് കർഷകനായ പാട്ടീൽ ഭരണ സിരാകേന്ദ്രമായ മന്ത്രാലയക്ക്‌ മുന്നിൽ വിഷം കഴിച്ച്‌ ആത്മഹത്യക്ക്‌ ശ്രമിച്ചത്.  6 ദിവസം മരണത്തിനോട്‌ മല്ലിട്ട ശേഷമാണു പാട്ടീൽ വിധിക്ക് മുന്നിൽ കീഴടങ്ങിയത്‌.

ഇതല്ല ഭരണം, മുഖ്യമന്ത്രിയാണു ബി.ജെ.പി.യല്ല സംസ്ഥാനം ഭരിക്കേണ്ടതെന്നും ധർമ്മ പാട്ടീലിന്റെ മൃതദേഹത്തിലാണു സംസ്ഥാനത്തിലെ ബി.ജെ.പി. ഭരിക്കാനുള്ള കസേര ഇട്ടിരിക്കുന്നതെന്നും സേന വിമര്‍ശിച്ചിട്ടുണ്ട്.

പാട്ടീലിന്റെ ചിത ബി.ജെ.പി.യെ ചാരമാക്കും. സേന പറയുന്നു.  പാട്ടീലിന്റേത്‌ കൊലപാതകമാണ്. പാട്ടീൽ ഇവിടെ മരണത്തോട്‌ മല്ലിടുമ്പോൾ ഫട്നാവിസ്‌ ലോക സാമ്പത്തിക ഫോറത്തിൽ സംസാരിക്കുകയായിരുന്നെന്നും സാമ്ന വിമര്‍ശിക്കുന്നു.

പാർപ്പിടം ഭക്ഷണം വസ്ത്രം എന്നീ അടിസ്ഥാന ആവശ്യങ്ങൾക്ക്‌ ഫട്നാവിസിന്റെ പ്രസംഗങ്ങളിൽ മറുപടിയില്ല. ഫട്നാവിസിന്റെ രക്തസാക്ഷിത്വം കരഷകരുടെ മനസ്സിൽ തീയാളിക്കും.

വിളവുകൾ നിറഞ്ഞ ഫലഫൂയിഷ്ടമായ അഞ്ചേക്കർ വസ്തുവാണ് 4 ലക്ഷം രൂപ നൽകി സർക്കാർ തട്ടിയെടുക്കാൻ ശ്രമിച്ചത്. ജില്ലാ തലത്തിൽ പരാതിപ്പെട്ടതിനു ശേഷമാണ് പാട്ടീൽ മന്ത്രാലയത്തിൽ എത്തിയത്‌.

എന്നാൽ അയൽവാസിയായ മറ്റൊരു വ്യക്തിയുടെ രണ്ടേക്കർ സ്ഥലം രണ്ടര കോടി രൂപയ്ക്കാണു സർക്കാർ ഏറ്റെടുത്തത്‌. ഫലസമൃദ്ദമായിരുന്ന മാവുകളും ധാരാളം ജലമുള്ള കിണറുകളും ആ ഭൂമിയിൽ ഉണ്ടായിരുന്നു.

എന്നാൽ മൂന്നുമാസത്തോളം അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാൻ ആരും തയ്യാറായില്ല. ന്യായമായ നഷ്ടപരിഹാരത്തിനു പകരം കൊടും ക്രൂരമായ തമാശയാണു പാട്ടീലിനോട്‌ കാണിച്ചത്‌.

വിഷയം കൈവിട്ട്‌ പോകുമെന്നായപ്പോൾ 1.5 കോടി കൊടുത്ത്‌ ഒതുക്കി തീർക്കാൻ സർക്കാർ നടത്തിയ ശ്രമം കുടുംബം നിരസിച്ചു.

വികസനത്തിന്റെ പേരിൽ സർക്കാർ നിയമിക്കുന്ന ഏജന്റുമാർ മുഖേന വസ്തു നൽകുന്ന കർഷകർക്ക്‌ മാത്രമേ ന്യായമായ സില ലഭിക്കുന്നുള്ളൂ എന്ന ആക്ഷേപവും ഉയരുന്നുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News