
മുഖ്യമന്ത്രി പിണറായി വിജയനെ കാണണമെന്നാവശ്യപ്പെട്ട് കരഞ്ഞ കുട്ടിയെ മുഖ്യമന്ത്രി നേരിട്ട് വിളിച്ചു . കണ്ണൂർ തളാപ്പിലെ ആദിഷിനെയാണ് മുഖ്യമന്ത്രി ഫോണിൽ വിളിച് സംസാരിച്ചത് .
ഇനി കണ്ണൂരിൽ വരുമ്പോൾ നേരിൽ കാണാമെന്ന ഉറപ്പും മുഖ്യ മന്ത്രി നൽകി . കുട്ടി കരയുന്ന വീഡിയോ പീപ്പിൾ ടി.വിയാണ് പുറത്ത് വിട്ടത് .
പിണറായി വിജയനെ കാണണം എന്നാവിശ്യപ്പെട്ട് ആദിഷ് വാശി പിടിച്ച് കരയുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ആ കൊച്ചു മനസ്സിൽ ഇപ്പോൾ ഒരാഗ്രഹം നിലനിൽക്കുന്നു.
കേരളത്തിന്റെ മുഖ്യനെ ഈ മൂന്നാം ക്ലാസുകാരന് നേരിട്ടൊന്ന് കാണണം. എന്തിനാ പിണറായി വിജയനെ കാണുന്നത് എന്നതിനുള്ള ചോദ്യത്തിന് ഈ കൊച്ചു മിടുക്കന്റ മറുപടി ഇങ്ങനെയായിരുന്നു.
പിണറായി കമ്മ്യൂണിസ്റ്റ് ആയത് കൊണ്ട് ഞാനും കമ്മ്യൂണിസ്റ്റാണ്. ഒരു പാട് ഇഷ്ടമാണ് പിണറായിയെ എന്നാണ് മറുപടി.
ചിന്മയ ബാലഭവനിലെ മൂന്നാം ക്ലാസുകാരനായ ആദിഷ് ഈ അധ്യായന വർഷം അവസാനിക്കുന്നതോടെ അച്ഛനോടൊപ്പം ഖത്തറിലേക്ക് പോവും എന്നാൽ അതിന് മുന്നെ പിണറായിയെ കാണും എന്ന് ഉറച്ച വിശ്വാസത്തിലാണ് ആദിഷ്.
മുഖ്യനെ കാണുമ്പോൾ നൽക്കാനുള്ള സമ്മാനം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ആദിഷ്. കഴിഞ്ഞ ദിവസം നടന്ന കണ്ണൂർ സി പി ഐ എം ജില്ലാ സമ്മേളനത്തിന്റെ പൊതു സമ്മേളനത്തിൽ പിണറായിയെ കാണാനെത്തിയിരുന്നു ആദിഷ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here