റാസൽഖൈമയില്‍ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു

റാസൽഖൈമയില്‍ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. തിരുവനന്തപുരം സ്വദേശി അതുൽ ഗോപൻ, എറണാകുളം സ്വദേശി അർജുൻ.വി. തമ്പി എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ഗുരുതരമായി പരുക്കേറ്റ ഇടുക്കി കുമളി സ്വദേശി ബിനുവിനെ റാസൽഖൈമ സഖർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. റാസൽഖൈമയിലെ റാക് ഹോട്ടൽ ജീവനക്കാരാണ് അപകടത്തിൽപെട്ടത്.

ഇവർ സഞ്ചരിച്ച വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. കാർ അമിത വേഗതയിൽ ആയിരുന്നുവെന്നും നിയന്ത്രണം വിട്ട വാഹനം നിരവധി തവണ തലകീഴായി മറിഞ്ഞുവെന്നും പൊലീസ് അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News