മാസെരെട്ടി എത്തി; പുതിയ എസ് യു വിയുമായി; വമ്പന്‍ സവിശേഷതകളും വിലയും അറിയാം

അ‍ഴകിന്‍റെയും കരുത്തിന്‍റെയും ആര്‍ഭാടത്തിന്‍റെ പ്രതിരൂപമായ മാസെരെട്ടിയുടെ പുതിയ എസ്‌യുവിയായ മസെരാട്ടി ലെവന്റെ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 1.45 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില. ഇറ്റാലിയന്‍ നിര്‍മ്മാതാക്കളുടെ ആദ്യ എസ്‌യുവി കൂടിയാണ് ലെവന്റെ.

ഗ്രാന്‍ലൂസ്സോ, ഗ്രാന്‍സ്‌പോര്‍ട് എന്നി രണ്ട് വകഭേദങ്ങളിലാണ് പുതിയ ലെവന്റെ പുറത്തിറക്കിയിരിക്കുന്നത്. വാഹനം ബുക്ക് ചെയ്യാന്‍ ബംഗളൂരു, മുംബൈ, ദില്ലി ഡീലര്‍ഷിപ്പുകള്‍ മുഖേന സൗകര്യമുണ്ട്.

രാജ്യാന്തര വിപണികളില്‍ 3.0 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ പതിപ്പുകളില്‍ ലെവന്റെ ലഭ്യമാകുന്നുണ്ടെങ്കില്‍ ഇന്ത്യയില്‍ ഡീസല്‍ പരിവേഷത്തില്‍ മാത്രമാണ് എസ്‌യുവിയുടെ ഒരുക്കം. 271 bhp കരുത്തും 600 Nm torque ഉം ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റര്‍ V6 ഡീസല്‍ എഞ്ചിനാണ് മസെരാട്ടി ലെവന്റെയുടെ പവര്‍ഹൗസ്. ഗില്‍ബി, ക്വാത്രോപോര്‍ത്തെ മോഡലുകളും ഇതേ എഞ്ചിനിലാണ് അണിനിരക്കുന്നത്.

8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ലെവന്റെയില്‍ ഇടംപിടിക്കുന്നതും. കേവലം 6.9 സെക്കന്‍ഡുകള്‍ കൊണ്ടു തന്നെ നിശ്ചലാവസ്ഥയില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ലെവന്റെയ്ക്ക് സാധിക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News