രക്തസാക്ഷ്യം 2018ന് തുടക്കം

മഹാത്മഗാന്ധിയുടെ എഴുപതാം രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളുമായി സംസ്ഥാന സര്‍ക്കാര്‍.സാസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന രക്തസാക്ഷ്യം 2018 എന്ന പരിപാടിയുടെ ഉദ്ഘാനം മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിര്‍വ്വഹിച്ചു.

രാഷ്ട്രപിതാവിന്റെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി പരിപാടിയില്‍ മുഖ്യ അതിഥിയായിരുന്നു. മഹാത്മാഗാന്ധിയുടെ ജീവിത സന്ദേശങ്ങള്‍ പുതുതലമുറയുടെ മനസില്‍ കൊളുത്തി വയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ രക്തസാക്ഷ്യം 2018 എന്ന് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത്.

രാഷ്ട്രപിതാവിന്റെ എഴുപതാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് സാസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന രക്തസാക്ഷ്യം 2018ന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വജയന്‍ നിര്‍വ്വഹിച്ചു. ഗാന്ധിജിയുടെ ജീവിതവും സന്ദേശവും പുതുതലമുറ അറിയണം.

മതനിരപേക്ഷതയ്ക്കായി നിലകൊണ്ടതിനാലാണ് ഗാന്ധിജി വെടിയേറ്റു മരിക്കേണ്ടിവന്നതെന്നും രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ മാനുഷികാവകാശങ്ങള്‍ക്കൊപ്പമാണ് ഗാന്ധിജി നിലകൊണ്ടുതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രപിതാവിന്റെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി പരിപാടിയില്‍ മുഖ്യ അതിഥിയായിരുന്നു. സ്വാതന്ത്ര്യ സമര സേനാനികളായ പി. ഗോപിനാഥന്‍ നായര്‍, കെ. അയ്യപ്പന്‍ പിള്ള എന്നിവരെ മുഖ്യമന്ത്രി ചടങ്ങില്‍ ആദരിച്ചു.

മന്ത്രി എ. കെ. ബാലന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, ഇ. ചന്ദ്രശേഖരന്‍, ടി. പി. രാമകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ഡോ. ഡി. ബാബുപോള്‍, ബിനോയ് വിശ്വം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News