ഒന്നാമനില്‍ നിന്ന് ആദിയിലേക്ക്; കാണാം പ്രണവിന്റെ പൗര്‍ക്കൗര്‍ തയ്യാറെടുപ്പ് #WatchVideo

പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ് മലയാളത്തില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത പാര്‍ക്കൗര്‍ അഭ്യാസ പ്രകടനങ്ങള്‍ കൊണ്ട് ശ്രദ്ധേയമാണ് ഈ ചിത്രം.

മലയാളത്തില്‍ ഇതു വരെ പരീക്ഷിച്ചിട്ടില്ലാത്ത പുതിയ രീതിയായതിനാല്‍ ചിത്രം വ്യത്യസ്താനുഭവമായി മാറുന്നു. എന്നാല്‍, പ്രണവ് ബാലതാരമായി അഭിനയിച്ച ഒന്നാമന്‍ എന്ന ചിത്രത്തിലെ വീഡിയോയാണ് ഇപ്പോള്‍ യൂട്യുബിലെ തരംഗം.

മലയാളത്തില്‍ ബാലതാരങ്ങളായി എത്തിയ ആരും ഇതു വരെ പരീക്ഷിച്ചിട്ടില്ലാത്തതും അഭിനയിച്ചിട്ടില്ലാത്തതുമായ ആക്ഷന്‍ രംഗങ്ങളാണ് പ്രണവ് ഒന്നാമനിലെ വീഡിയോയില്‍ കാണിക്കുന്നത്.

ഈ വിഡീയോ യു ട്യുബില്‍ ഹിറ്റായത്തോടു കൂടി ആദിക്കു വേണ്ടി കുഞ്ഞുന്നാളിലെ പൗര്‍ക്കൗര്‍ തയ്യാറെടുപ്പുകള്‍ പ്രണവ് നടത്തിയിരുന്നു എന്നാണ് ആരാധകരുടെ ഭാഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here