പദ്മാവതിനു പിന്നാലെ ആമിയും വേട്ടയാടപ്പെടുന്നു; ചിത്രം തടയണമെന്ന് ഹര്‍ജി

കൊച്ചി: പദ്മാവതിനു പിന്നാലെ ആമിയും വേട്ടയാടപ്പെടുന്നു. ആമി തടയണമെന്നാവശ്യപ്പെട്ട് ഹെക്കോടതിയില്‍ ഹര്‍ജി. മാധവിക്കുട്ടിയുടെ ജീവിതകഥയെ ആസ്പദമാക്കി മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമാകുന്ന കമല്‍ ചിത്രം ആമിയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഇടപ്പള്ളി സ്വദേശി കെ.പി. രാമചന്ദ്രനാണ് ഹൈക്കോടതിയെ സമീപിച്ചത്.

മാധവിക്കുട്ടിയുടെ ജീവിതത്തിലെ പല സംഭവങ്ങളും ഒഴിവാക്കിയാണ് സിനിമ ചിത്രീകരിച്ചിട്ടുള്ളത്. സിനിമയുടെ പേരില്‍ ശരിയായ വസ്തുതകള്‍ മാറ്റിയെഴുതാന്‍ അവകാശമില്ലെന്നും സൂചിപ്പിച്ചാണ് ഹര്‍ജി.

ചിത്രത്തിന്റെ തിരക്കഥയും ബ്ലൂ പ്രിന്റും കോടതി പരിശോധിച്ച് മതവികാരം വ്രണപ്പെടുത്തുന്ന ഭാഗങ്ങളുണ്ടെങ്കില്‍ ഒഴിവാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ചിത്രം സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റിന് സമര്‍പ്പിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News