കണ്ണില്ലാത്ത ക്രൂരതയ്ക്ക് ശിക്ഷ; കയറില്‍ തൂക്കിയിട്ട് മക്കളെ മര്‍ദ്ദിച്ച പിതാവ് അറസ്റ്റില്‍

കയറില്‍ തൂക്കിയിട്ട് മക്കളെ മര്‍ദ്ദിച്ച പിതാവ് അറസ്റ്റില്‍. മകളെയും മകനെയും പിതാവ് ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിതാവായ ചെയിന്‍ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വന്തം മക്കളെ ഇയാള്‍ സ്ഥിരമായി മര്‍ദ്ദിച്ചിരിന്നുവെന്ന് പൊലീസ് പറയുന്നു.

മകന്റെ കൈകള്‍ പരസ്പരം കൂട്ടികെട്ടി കയറില്‍ കെട്ടിതൂക്കിയിട്ട് മര്‍ദ്ദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്. മര്‍ദ്ദനത്തെ തുടര്‍ന്ന് കുട്ടികള്‍ രണ്ടുപേരും അലമുറയിട്ട് കരയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പെണ്‍കുട്ടിയെ ഇയാള്‍ വടികൊണ്ട് ശക്തമായി അടിക്കുന്നതും കാല്കൊണ്ട് ചവിട്ടുന്നതും വീഡിയോയില്‍ കാണാം.

അതേസമയം വസ്ത്രങ്ങള്‍ മുഷിഞ്ഞതിന്റെ പേരിലാണ് താന്‍ കുട്ടികളെ മര്‍ദ്ദിച്ചതെന്ന് ചെയിന്‍സിംഗ് പൊലീസിനോട് പറഞ്ഞു. വീഡിയോ പകര്‍ത്തിയ ഇദ്ദേഹത്തിന്റെ സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെ മര്‍ദ്ദിക്കുന്നത് തടയാതെ വീഡിയോ എടുത്തതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

ബംഗളൂരുവില്‍ 10 വയസ്സുള്ള മകനെ അച്ചന്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോയും കഴിഞ്ഞ ദിവസങ്ങില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.ഇത്തരത്തില്‍ കുട്ടികളോടുള്ള മാതാപിതാക്കളുടെ ക്രൂരത കാട്ടുന്ന നിരവധി വീഡിയോകളാണ് ദിനംപ്രതി പുറത്തുവരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here