പ്രഥമ ഖേലോ ഇന്ത്യയില്‍ കേരളത്തിന് ആദ്യ സ്വര്‍ണം

ദില്ലയില്‍ നടക്കുന്ന പ്രഥമ ഖേലോ ഇന്ത്യയില്‍ കേരളത്തിന് ആദ്യ സ്വര്‍ണം. പെണ്‍കുട്ടികളുടെ 1500മീറ്ററില്‍ ചാന്ദിനിയാണ് സ്വര്‍ണം നേടിയത്.

ആദ്യം ചാന്ദിനിക്ക് വെള്ളിയാണ് കിട്ടിയതെങ്കിലും, ഒന്നാമതെത്തിയ ഗുജറാത്ത് താരത്തെ അയോഗ്യയാക്കിയതോടെയാണ് ചാന്ദിനിക്ക് സ്വര്‍ണം ലഭിച്ചത്.

മത്സരശേഷം ക്രമക്കേട് ചൂണ്ടിക്കാട്ടി കേരളത്തിന്റെ സംഘാടകര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അധികൃതര്‍ ഗുജറാത്ത് താരം ശ്രദ്ധയെ അയോഗ്യയാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News