കാവികൊടികളുമായി വര്‍ഗീയകലാപമുണ്ടാക്കാന്‍ ശ്രമം; കൊല്ലപ്പെട്ടെന്ന് സംഘികള്‍ പ്രചരിപ്പിച്ചയാള്‍ ജീവനോടെ തിരിച്ചെത്തി; യോഗിയുടെ യുപിയില്‍ സാഹചര്യങ്ങള്‍ അതിസങ്കീര്‍ണം

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കിടെ വര്‍ഗിയ സംഘര്‍ഷം ഉണ്ടായ ഉത്തര്‍പ്രദേശിലെ കസ്ഗഞ്ചില്‍ വീണ്ടും മുഖംമൂടി ആക്രമണം. കടകള്‍ക്ക് തീ വച്ചു. മുസാഫിര്‍ കലാപത്തിന് സമാനമായ രീതിയില്‍ വര്‍ഗിയ സംഘര്‍ഷം ആസൂത്രിതമായി ഉണ്ടാക്കാനാണ് കസ്ഗഞ്ചില്‍ ശ്രമിച്ചതെന്ന സംശയം ശക്തമാകുന്നു.

അതേ സമയം കലാപത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടന്ന് എബിവിപിയും വിശ്വഹിന്ദു പരിഷത്തും പ്രചരിപ്പിച്ചയാല്‍ മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തി. മുസ്ലീം മേഖലകളില്‍ പ്രശ്‌നമുണ്ടാക്കുന്നത് ട്രെന്‍ഡാവുകയാണന്ന് ബയറേലി ജില്ലാ മജിസ്‌ട്രേറ്റ് ഫെയസ്ബുക്കിലൂടെ വിമര്‍ശനം ഉന്നയിച്ചു.

2014 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് ഉത്തര്‍പ്രദേശിലെ മുസാഫറിലുണ്ടായ വര്‍ഗിയ സംഘര്‍ഷത്തെ അനുസ്മരിക്കുന്ന തരത്തിലാണ്, 2019ല്‍ അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കസ്ഗഞ്ചിലുണ്ടായിരിക്കുന്ന വര്‍ഗിയസംഘര്‍ഷം.

ഇന്ത്യ-പാക്ക് യുദ്ധത്തില്‍ വീരമൃത്യുവടഞ്ഞ അബ്ജുള്‍ റഹ്മാന്‍ എന്ന സൈനീകന്റെ സ്മൃതി കൂടിരത്തിന് മുന്നില്‍ പ്രദേശവാസികള്‍ പതിവ് പോലെ റിപ്പബ്ലിക് ദിമാഘോഷിക്കുമ്പോഴാണ് എ.ബിവിപി-വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ ബൈക്ക് റാലിയായി എത്തി പ്രശ്‌നമുണ്ടാക്കിയത്.

സംഭവ ദിവസം എബിവിപി പ്രവര്‍ത്തകര്‍ തോക്കും മാരാകായുധങ്ങളുമാണ് കസ്ഗഞ്ചിലെ തെരുവുകളിലൂടെ കടന്ന് പോകുന്ന ദൃശ്യങ്ങള്‍ ചില ഹിന്ദി ചാനലുകള്‍ പുറത്ത് വിട്ടു.വെടിയൊച്ചകളും കേള്‍ക്കാം.

ദേശിയ പതാകക്ക് പകരം കാവികൊടി സ്ഥാപിക്കാന്‍ വിശ്വഹിന്ദു പ്രവര്‍ത്തകര്‍ ശ്രമിച്ചതായി പ്രദേശവാസികള്‍ ചൂണ്ടികാട്ടുന്നു. ഇവര്‍ കൊണ്ട് വന്ന കാവികൊടി ഇപ്പോഴും സ്ഥലത്തുണ്ട്.

അക്രമണത്തില്‍ ഒരു എബിവിപി പ്രവര്‍ത്തകനെ കൂടാതെ ഒരാള്‍ കൂടി കൊല്ലപ്പെട്ടന്ന് സംഘപരിവാര്‍ പ്രചരിപ്പിച്ചയാള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി.രാഹുല്‍ ഉപാധ്യയ എന്ന ചെറുപ്പക്കാരനാണ് താന്‍ ജീവനോടെയുണ്ടെന്നും കൊല്ലപ്പെട്ടില്ലന്നും അറിയിച്ചത്.

മുസ്ലീങ്ങളുടെ അക്രമണത്തില്‍ ഒരു ഹിന്ദുകൂടി കൊല്ലപ്പെട്ടുവെന്നായിരുന്നു പ്രചാരണം. അതേ സമയം മുസ്ലീം പ്രദേശങ്ങളില്‍ സംഘര്‍ഷമുണ്ടാക്കുന്നത് ട്രെന്‍ഡാവുകയാണന്ന് കസ്ഗഞ്ചിലെ സമീപ ജില്ലയായ ബയ്‌റേലിയിലെ ജില്ലാ മജിസ്ട്രേറ്റ് ഫെയ്‌സ്ബുക്കിലൂടെ വിമര്‍ശനം ഉന്നയിച്ചു.

ദേശിയതയുടെ പേരില്‍ മുസ്ലീങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് അതിക്രമിച്ച് കയറുകയും പാക്ക് വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിപ്പിക്കുകയും ചെയ്യുന്നത് എന്തിനെന്ന് ജില്ലാ കളക്ടര്‍ കൂടിയായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ രാഘേവേന്ദ്ര വിക്രം സിങ്ങ് ചോദിക്കുന്നു. ഇദേഹത്തിനെതിരേയും സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത് എത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News