കൊച്ചിയില്‍ പിടികൂടിയത് ഒരു കോടി രൂപയുടെ മയക്കുമരുന്ന്; പാഴ്‌സല്‍ എത്തിയത് ഹോങ്കോങ്ങില്‍ നിന്ന്

കൊച്ചി: കൊച്ചിയില്‍ ഒരു കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. കൊച്ചി സ്വദേശിയുടെ പേരില്‍ ഹോങ്കോങില്‍ നിന്നും പാഴ്‌സലായി വന്ന മയക്കുമരുന്നാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.

പാര്‍ട്ടികളില്‍ ഉപയോഗിച്ചു വരുന്ന ആംഫിറ്റമിന്‍ എന്ന മയക്കുമരുന്നാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കിലോയ്ക്ക് 2 കോടി രൂപയാണ് ഇതിന്റെ വില.120 ബോട്ടിലുകളിലായി അര കിലൊഗ്രാം ആംഫിറ്റമിനാണ് കസ്റ്റംസ് പിടികൂടിയത്.

കൊച്ചി സ്വദേശിയുടെ പേരില്‍ ഹോങ്കോങ്ങില്‍ നിന്നാണ് മയക്കുമരുന്ന് പാഴ്‌സല്‍ എത്തിയത്.തപാല്‍ ഓഫീസിലാണ് പാഴ്‌സല്‍ എത്തിയത്.പാഴ്‌സല്‍ പാക്കറ്റില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് കസ്റ്റംസില്‍ വിവരമറിയിക്കുകയായിരുന്നു.

കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സൂപ്രണ്ട് വിവേകിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കോടികള്‍ വിലമതിക്കുന്ന ആംഫിറ്റമിനാണ് ഇവയെന്ന് തിരിച്ചറിഞ്ഞത്.

പാഴ്‌സലിനു പുറത്ത് എഴുതിയിരിക്കുന്ന മേല്‍ വിലാസക്കാരനെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി കസ്റ്റംസ് അറിയിച്ചു.ഇയാളെ കണ്ടെത്തി ചോദ്യം ചെയ്താലെ മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും ആര്‍ക്കു വേണ്ടിയാണ് എത്തിച്ചതെന്നും വ്യക്തമാകൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News