അഞ്ഞൂറ് രൂപ കൈക്കൂലി വാങ്ങിയ പോലീസുകാരന് 2 വര്‍ഷം കഠിന തടവ്

അഞ്ഞൂറ് രൂപ കൈക്കൂലി വാങ്ങിയ പോലീസുകാരന് 2 വര്‍ഷം കഠിന തടവ്.കൊച്ചി ഏലൂര്‍ പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളായിരുന്ന ആന്റണിക്കാണ് 8വര്‍ഷം മുന്‍പ് ചെയ്ത കുറ്റത്തിന് ശിക്ഷ കിട്ടിയത്.മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്.

2010 മെയ് 5നാണ് ഹെഡ് കോണ്‍സ്റ്റബിളിനെ ശിക്ഷാര്‍ഹനാക്കിയ സംഭവം നടന്നത്.വാഹനാപകടത്തില്‍പ്പെട്ട മോട്ടോര്‍ സൈക്കിള്‍ വിട്ടു കൊടുക്കുന്നതിനാണ് ആന്റണി കൈക്കൂലി ആവശ്യപ്പെട്ടത്.

ഏലൂര്‍ സ്വദേശി സുമേഷ് ഇക്കാര്യം വിജിലന്‍സിനെ അറിയിച്ചു.4 ദിവസത്തിനുള്ളില്‍ വിജിലന്‍സ് കെണിയില്‍ ആന്റണി വീണു. അഴിമതി നിരോധന നിയമ പ്രകാരം ആന്റണിക്കെതിരെ കേസെടുത്തു.

തുടര്‍ന്ന് കുറ്റപത്രം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ കോടതി ആന്റണി കുറ്റക്കാരനാണെന്ന് കണ്ടെത്തി.

അഴിമതി നിരോധന നിയമപ്രകാരം ആന്റണിക്ക് 2 വര്‍ഷം കഠിന തടവ് കോടതി ശിക്ഷ വിധിച്ചു.ഒപ്പം 25000 രൂപ പിഴ ശിക്ഷയും കോടതി വിധിച്ചു. പിഴ അടക്കാത്ത പക്ഷം 1 മാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.വിജിലന്‍സ് എറണാകുളം യൂണിറ്റാണ് കേസ് അന്വേഷിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News