വൈപ്പിനില്‍ വീട്ടമ്മയെ സ്ത്രീകള്‍ മര്‍ദ്ദിച്ച സംഭവം: മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു

കൊച്ചി വൈപ്പിനില്‍ മനോവൈകല്യമുള്ള വീട്ടമ്മയെ സ്ത്രീകള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു. വൈപ്പിന്‍ പള്ളിപ്പുറം കോണ്‍വന്റിന് കിഴക്ക് വിയറ്റ്നാം കോളനിയിലെ കാവാലംകുഴി സിന്‍ട്രക്കാണ് കഴിഞ്ഞ ദിവസം ക്രൂരമര്‍ദ്ദനമേറ്റത്.

അയല്‍വാസികളായ സ്ത്രീകള്‍ ചേര്‍ന്നാണ് ഇവരെ ക്രൂരമായി മര്‍ദ്ദിച്ചത്. ആക്രമം തടയാന്‍ ശ്രമിച്ച മകള്‍ക്കും മര്‍ദ്ദനമേറ്റിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തായിരുന്നു. മര്‍ദ്ദനമേറ്റ് ബോധം നഷ്ടമായപ്പോള്‍ ചട്ടുകം പഴുപ്പിച്ച് ദേഹത്ത് വച്ച് പൊള്ളലേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു.

നിരന്തരം ഉപദ്രവിക്കുന്നുവെന്നാരോപിച്ചാണ് മാനസിക രോഗിയായ വീട്ടമ്മയെ അയല്‍വാസികള്‍ വളഞ്ഞിട്ട് ആക്രമിച്ചത്. ആക്രമണ ദൃശ്യങ്ങള്‍ പുറത്തായതോടെ പൊലീസ് നാല് സ്ത്രീകള്‍ക്കെതിരേ കേസെടുത്തിരുന്നു.

നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് മാനസിക രോഗിയായ വീട്ടമ്മയോട് അയല്‍വാസികളായ സ്ത്രീകളുടെ കണ്ണില്ലാത്ത ക്രൂരത അരങ്ങേറിയത്. വൈപ്പിനിലെ പളളിപ്പുറത്താണ് സംഭവം.

നിരന്തരം ഉപദ്രവിക്കുന്നുവെന്നാരോപിച്ച് സ്ത്രീകള്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും മനോദൗര്‍ബല്യമുളള വീട്ടമ്മയെ മുറ്റത്തേക്ക് വലിച്ചിഴച്ച ശേഷം അടിക്കുകയും ചവിട്ടുകയുമായിരുന്നു.ഇവരുടെ ശരീരത്ത് ചട്ടുകം പഴുപ്പിച്ച് വച്ചതായും ദൃക്‌സാക്ഷികള്‍ പറയുന്നു. നാട്ടുകാരില്‍ ഒരാള്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തായതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News