സംസ്ഥാന ലോട്ടറിയുടെ വ്യാജനെ ഇറക്കി സമ്മാനങ്ങള്‍ തട്ടിയെടുക്കുന്ന സംഘം പിടിയില്‍

സംസ്ഥാന ഭാഗ്യക്കുറിയുടെ വ്യാജ ലോട്ടറിയുണ്ടാക്കി സമ്മാനങ്ങള്‍ തട്ടിയെടുക്കുന്ന സംഘം പിടിയില്‍. കോയമ്പത്തൂര്‍ വടവള്ളി സ്വദേശികളായ മൂന്ന് പേരെയാണ് പാലക്കാട് നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

കോയമ്പത്തൂര്‍ വടവള്ളി സ്വദേശികളായ മനോജ് കുമാര്‍, ദിലീപ്, രമേശ് എന്നിവരാണ് പിടിയിലായത്. സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് വ്യാജമായി ഉണ്ടാക്കിയാണ് സംഘം ലോട്ടറി ഏജന്റുമാരില്‍ നിന്നും പണം തട്ടിയെടുത്തിരുന്നത്.

അഞ്ചു ലക്ഷം രൂപ സമ്മാനമായി ലഭിച്ച ടിക്കറ്റിന്റെ അതേ നമ്പറില്‍ വ്യാജ ടിക്കറ്റ് ഉണ്ടാക്കി പാലക്കാട്ടെ ലോട്ടറി ഏജന്റില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഘം പിടിയിലായത്. മറ്റു ലോട്ടറി ടിക്കറ്റിന്റെ നമ്പറുകള്‍ വെട്ടിയൊട്ടിച്ച ശേഷം കളര്‍ ഫോട്ടോസ്റ്റാറ്റെടുത്താണ് സംഘം വ്യാജലോട്ടറി ടിക്കറ്റുകള്‍ തയ്യാറാക്കിയിരുന്നത്.

ഇതിന് മുന്‍പ് നിരവധി തവണ വ്യാജ ലോട്ടറിയിലുടെ സംഘം തട്ടിപ്പ് നടത്തിയതായി വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം നഗരത്തിലെ മറ്റൊരു കടയില്‍ നിന്നും ഇത്തരത്തില്‍ മൂവായിരം രൂപയുടെ സമ്മാനം തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. ചെറിയ സമ്മാനതുകയ്ക്കുള്ള ടിക്കറ്റുകള്‍ക്ക് വ്യാജനുണ്ടാക്കുന്നതിനാല്‍ തട്ടിപ്പുകള്‍ പലതും പുറത്ത് വന്നിരുന്നില്ല.

അഞ്ചു ലക്ഷം രൂപ സമ്മാനതിനാല്‍ ഏജന്റ് ടിക്കറ്റ് വിശദമായി പരിശോധിച്ചതോടെയാണ് വ്യാജ ടിക്കറ്റാണെന്ന് മനസ്സിലായത്.
ഇവരില്‍ നിന്നും നിരവധി വ്യാജ ലോട്ടറികളും പിടിച്ചെടുത്തു. വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News