വീട് വെക്കാന്‍ കന്യകാത്വം ലേലത്തിന് വെച്ച് യുവതി; ലേലത്തുക ആരംഭിക്കുന്നത് രണ്ടരക്കോടിയില്‍

കന്യകാത്വം ലേലത്തിന് വയ്ക്കുന്ന വാര്‍ത്തകള്‍ പാശ്ചാത്യലോകത്ത് നിന്നും അടിക്കടി പുറത്ത് വരികയാണ്. പഠനത്തിനും കാറ് വാങ്ങുന്നതിനും മറ്റ് ജീവിത ചെലവുകള്‍ക്കുമായിട്ടാണ് കുമാരിമാര്‍ തങ്ങളുടെ കന്യകാത്വം ലേലത്തിന് വയ്ക്കുന്നത്. ഇവര്‍ക്ക് ഉപഭോക്താക്കളായിട്ട് കോടീശ്വരന്മാരെ ലഭിക്കുകയും ചെയ്യുന്നുണ്ട്.

റോസാലി പിന്യോ എന്ന ബ്രസീലിലെ കൗമാരക്കാരി ലക്ഷ്യമിടുന്നതും അത്തരമൊരു കോടീശ്വരനെയാണ്. തന്റെ കന്യകാത്വത്തിന് രണ്ടരക്കോടി രൂപയാണ് റോസാലി പിന്യോ വിലയിട്ടിരിക്കുന്നത്.

12 മണിക്കൂര്‍ നേരത്തേയ്ക്കാണ് റോസാലി ഇത്രയും തുക ആവശ്യപ്പെടുന്നത്. മിനാസ് ജെറെയ്‌സ് സംസ്ഥാനത്തുനിന്നുള്ള റോസാലി കന്യകാത്വം ലേലം ചെയ്യുന്നതിന് പ്രത്യേകിച്ചൊരു കാരണങ്ങളുണ്ട്. തന്റെ അമ്മയ്‌ക്കൊരു വീടുവാങ്ങിനല്‍കണം. കോളേജിലെ ഫീസ് അടയ്ക്കണം. ലേലത്തില്‍ പങ്കെടുക്കുന്നതിന് ചില നിബന്ധനകളും മുന്നോട്ടുവെച്ചിട്ടുണ്ട്.

ഇതിനായി അവര്‍ സ്വന്തമായി വെബ്‌സൈറ്റ് തുടങ്ങുകയായിരുന്നു. മറ്റ് സോഷ്യല്‍ മീഡിയകളില്‍ റോസാലി സജീവമല്ല. എല്ലാ ഇടപാടുകളും രഹസ്യമായിരിക്കണമെന്നതാണ് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ആദ്യനിബന്ധന.

ആവശ്യമെങ്കില്‍ ലേലത്തില്‍ വിജയിക്കുന്നയാള്‍ക്ക് തന്നെ ഒരു ഡോക്ടറെക്കൊണ്ട് പരിശോധിപ്പിക്കാവുന്നതാണ്. തനിക്ക് ലൈംഗിക രോഗങ്ങളൊന്നുമില്ലെന്ന സര്‍ട്ടിഫിക്കറ്റ് ലേലത്തില്‍ വിജയിക്കുന്നയാളും കാണിച്ചിരിക്കണം.

ലേലത്തില്‍ വിജയിക്കുന്നയാള്‍ ബ്രസീലിലേക്കെത്തി തന്നെ കാണണം. അയാള്‍ താമസിക്കുന്ന ഹോട്ടലില്‍ 12 മണിക്കൂര്‍ അയാള്‍ക്കൊപ്പം തങ്ങാന്‍ താന്‍ തയ്യാറാണം. ലേലത്തില്‍ വിജയിക്കുന്നയാള്‍ തനിച്ചായിരിക്കണം വരേണ്ടത്. -ഇതൊക്കെയാണ് റോസാലി മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍.

തന്റെ വീട്ടിലുള്ളവര്‍ക്കോ സുഹൃത്തുക്കള്‍ക്കോ ലേലത്തെക്കുറിച്ച് യാതൊന്നും അറിയില്ലെന്നും തീര്‍ത്തും രഹസ്യമായാണ് താന്‍ ഇതിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. കന്യകാത്വം ലേലത്തിനുവെച്ച തന്നെക്കുറിച്ച് ആളുകളെന്ത് വിചാരിക്കുമെന്ന ആശങ്ക തനിക്കിപ്പോഴുമുണ്ടെന്നും റോസാലി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel