കുട്ടിയെ തോക്കിന്‍മുനയില്‍ നിര്‍ത്തി അച്ഛനെക്കൊണ്ട് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിപ്പിച്ച് അക്രമി

ഭോപ്പാല്‍: ഇന്‍ഡോറില്‍ കുട്ടിയെ തോക്കിന്‍മുനയില്‍ നിര്‍ത്തി അച്ഛനെക്കൊണ്ട് എടിഎമ്മില്‍ നിന്ന് അക്രമി പണം പിന്‍വലിപ്പിച്ചു. ഇന്റോറിലെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എടിഎം കൗണ്ടറിലാണ് സംഭവം നടക്കുന്നത്. പണം പിന്‍വലിക്കാനായി കൗണ്ടറിലേക്ക് കയറിയ കുടുംബത്തോടൊപ്പം അക്രമിയും ഉള്ളില്‍ കയറുകയായിരുന്നു.

കുട്ടിയ്ക്ക് നേരെ തോക്കു ചൂണ്ടിയതോടെ പിതാവ് എടി എമ്മില്‍ നിന്നും പണം പിന്‍വലിച്ച് നല്‍കുകയായിരുന്നു. കൗണ്ടറില്‍ സ്ഥാപിച്ച സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. പൊലീസ് ഇക്കാര്യങ്ങള്‍ പരിശോധിച്ച് കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here