മജീദ് മജീദി ചിത്രം ബിയോണ്ട് ദി ക്ലൗഡ്‌സിന്റെ ട്രെയിലര്‍ കാണാം

പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ പുതിയ ചിത്രം ബിയോണ്ട് ദി ക്ലൗഡ്‌സിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിന് സംഗീതമൊരുക്കുന്നത് എആര്‍ റഹ്മാനാണ്.

ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ എന്ന മനോഹരമായ കുട്ടികളുടെ ചിതര്‌മൊരുക്കിയ സംവിധായകനാണ് മജീദ് മജീദി. അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യന്‍ ചിത്രമായ ബിയോണ്ട് ദി ക്ലൗഡ്‌സില്‍ ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാന്‍, മലയാളി നായിക മാളവിക മോഹന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി കളര്‍ ഓഫ് പാരഡൈസ്, മുഹമ്മദ്-ദ് മെസഞ്ചര്‍ ഓഫ് ഗോഡ് എന്നീ ചിത്രങ്ങളും മജീദ് മജീദിയുടേതാണ്.

അനില്‍ മേത്ത ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ സംഭാഷണമൊരുക്കിയിരിക്കുന്നത് വിശാല്‍ ഭരദ്വാജാണ്. 2017 ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ ആദ്യ പ്രദര്‍ശനം നടത്തിയ ചിത്രം 2018 മാര്‍ച്ച് 23ന് തിയറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News