മുസ്ലിങ്ങള്‍ക്കിടയില്‍ പാകിസ്താന്‍ വിരുദ്ധ മുദ്രാവാക്യം വിളിച്ച് കലാപത്തിന് ശ്രമം നടത്തുന്നതായി ഫേസ്ബുക്ക് പോസ്റ്റ്; ജില്ലാ മജിസ്ട്രേറ്റ് വിവാദത്തില്‍

ലക്നൗ: വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട ബറേലി ജില്ലാ മജിസ്ട്രേറ്റ് വിവാദത്തില്‍. ‘മുസ്ലിങ്ങള്‍ താമസിക്കുന്ന ഇടങ്ങളില്‍ ചെന്ന് പാകിസ്താനെതിരെ മുദ്രാവാക്യം വിളിക്കുന്ന ഒരു പുതിയ ‘ട്രെന്‍ഡ്’ ഇപ്പോള്‍ ഉണ്ടായിരിക്കുന്നു. എന്താ സഹോദരങ്ങളെ, ഇവര്‍ പാകിസ്താനികളാണോ’?; എന്നായിരുന്നു രാഘവേന്ദ്ര വിക്രം സിംഗിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

തീവ്ര ഹിന്ദു സംഘടനകള്‍ക്കെതിരെ മജിസ്ട്രേറ്റ് ഉയര്‍ത്തിയ ആരോപണം വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമുള്ള ശ്രമമായിരുന്നു.സംഭവം വിവാദമായതിനെ തുടര്‍ന്ന് ആര്‍ വി സിംഗ് പോസ്റ്റ് പിന്‍വലിച്ച് മാപ്പുപറഞ്ഞു. ലക്നൗ കോടതിയില്‍ നേരിട്ട് ഹാജരാകാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തന്റെ നിലപാട് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വിശദീകരിക്കാന്‍ ഒരുങ്ങിയ സിംഗിനെതിരെ സംസ്ഥാന മന്ത്രിമാരും രംഗത്തെത്തി. കാസ്ഗഞ്ചില്‍ റിപ്പബ്ലിക് ദിനത്തില്‍ ഉണ്ടായ വര്‍ഗീയ കലാപത്തിനു പിന്നാലെയാണ് വീണ്ടും അക്രമ സംഭവങ്ങള്‍ക്ക് തിരികൊളുത്താന്‍ ജില്ലാ മജിസ്ട്രേറ്റ് തന്നെ രംഗത്തെത്തിയത്.

ബറേലിയിലെ ഘൈലാം ഗ്രാമത്തിലും ഇത്തരത്തില്‍ സംഭവങ്ങള്‍ ഉണ്ടായെന്നും അതിന്റെ ഭാഗമായി കല്ലേറുണ്ടായെന്നും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെന്നും ആര്‍വി സിംഗ് ഫേസ്ബുക്കില്‍ കുറിച്ചു.

ദേശീയവാദികള്‍ സാമൂഹിക ക്രമം നശിപ്പിക്കുന്ന പ്രവര്‍ത്തനമാണ് നടത്തുന്നത്. കാസ്ഗഞ്ച് കലാപവും ഘൈലാം കലാപവും ഒരേകാരണത്താല്‍ ഉണ്ടായതാണ്; സിംഗ് അരോപിച്ചു. അതേസമയം, രാഷ്ട്രീയക്കാരന്റെ ശബ്ദത്തിലാണ് ജില്ലാ മജിസ്ട്രേറ്റ് സംസാരിക്കുന്നതെന്ന് ഉപമുഖ്യമന്ത്രി കേശവ് മൗര്യ പറഞ്ഞു. ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘പാകിസ്താന്‍ നമ്മുടെ ശത്രുവാണെന്ന കാര്യത്തില്‍ സംശയമില്ല. നമ്മുടെ മുസ്ലിങ്ങള്‍ ഇവിടെയുള്ളവരാണ്, അതില്‍ യാതൊരു സംശയവുമില്ല. മുസ്ലിങ്ങള്‍ നമ്മുടെ സഹോദരങ്ങളാണ്. നമ്മുടെ ചോരയാണ്. നമ്മുടെ ഡിഎന്‍എ പോലും ഒരുപോലെയാണ്’; വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് വീണ്ടും വിക്രം സിംഗ് ഫേസ്ബുക്കില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News