ഖേലോ ഇന്ത്യ സ്‌കൂള്‍ ഗെയിംസിന് ആവേശത്തുടക്കം

ദില്ലയില്‍ നടക്കുന്ന പ്രഥമ ഖേലോ ഇന്ത്യ സ്‌കൂള്‍ ഗെയിംസിന്് ആവേശത്തുടക്കം. കൗമാര കായികതാരങ്ങള്‍ക്ക് പുത്തന്‍ പ്രതീക്ഷയാണ് ഖേലോ ഇന്ത്യ പകരുന്നത്. ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഖേലോ ഇന്ത്യ ഉദ്ഘാടനം ചെയ്തു.ആദ്യ ദിനത്തില്‍ ഒരു സ്വര്‍ണവും, ഒരു വെള്ളിയും, ഒരു വെങ്കലവുമായി കേരളം രണ്ടാംസ്ഥാനത്താണ്. തമിഴ്നാടാണ് ഒന്നാം സ്ഥാനത്ത്.

കൗമാര കായിക താരങ്ങള്‍ക്ക് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കിക്കൊണ്ടാണ് ഖേലോ ഇന്ത്യയ്ക്ക് തുടക്കമായത്. രാജ്യത്ത് യുവകായിക താരങ്ങളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ തുടക്കമായ ഖേലോ ഇന്ത്യ സ്‌കൂള്‍ ഗെയ്സില്‍ 17വയസ് വരെയുള്ള കായിക താരങ്ങളാണ് പങ്കെടുക്കുന്നത്.

ദില്ലിയിലെ ഇന്ദിരാ ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വര്‍ണാഭമായ ചടങ്ങുകളോടെയാണ് ഖേലോ ഇന്ത്യയ്ക്ക് തുടക്കമായത്. പ്രധാനമമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. സ്‌കൂളുകളില്‍ നിന്നും കഴിവുറ്റ താരങ്ങളെ കണ്ടെത്തുകയും, ഭാവിയിലേക്ക് അവരെ വാര്‍ത്തെടുക്കുകയുമാണ് ഖേലോ ഇന്ത്യയുടെ ലക്ഷ്യമെന്ന് നരേന്ദ്രമോദി പറഞ്ഞു.

പിവി സിന്ധു, ബെച്ചൂങ് ബൂട്ടിയ, തുടങ്ങിയ താരങ്ങളെയും, അവരുടെ പരിശീലകരെയും ചടങ്ങില്‍ ആദരിച്ചു. അതിനുശേഷം ഒരുക്കിയ സാസംസ്‌കാരിക കലാവിരുന്നും ശ്രദ്ധേയമായി

ഖേലോ ഇന്തദ്യയില്‍ 16 ഇനങ്ങളിലാണ് മത്സരം.ഇതില്‍ 12ഇനങ്ങളിലാണ് കേരളം യോഗ്യത നേടിയത്. കേരത്തില്‍ നിന്നും 177 താരങ്ങളാണ് എത്തിയിട്ടുള്ളത്. ആദ്യ ദിനം ഒരു സ്വര്‍ണവും, ഒരു വെള്ളിയും, ഒരു വെങ്കലവുമാണ് കേരളം സ്വന്തമാക്കിയത്. ഇതോടെ രണ്ടാംസ്ഥാനത്താണ് കേരളം. പെണ്‍കുട്ടികളുടെ 1500മീറ്ററില്‍ ചാന്ദിനിയാണ് കേരളത്തിന് വേണ്ട് ആദ്യ സ്വര്‍ണം കരസ്ഥമാക്കിയത്. രണ്ട് സ്വര്‍ണവും, രണ്ട് വെള്ളിയും, ഒരു വെങ്കലവുമായി തമിഴ്നാടാണ് ഒന്നാംസ്ഥാനത്തുള്ളത്. ഫെബ്രുവരി 8ന് ഖേലോ ഇന്ത്യ സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News