152 വര്‍ഷങ്ങള്‍ക്ക് ശേഷം ആകാശത്ത് ചാന്ദ്രപ്രതിഭാസം

ആകാശത്ത് കാഴ്ച്ച പൂരമൊരുക്കി ചാന്ദ്രപ്രതിഭാസം അരങ്ങേറി. ബ്‌ളൂ മൂണ്‍ ,സൂപ്പര്‍ മൂണ്‍ , ബ്‌ളഡ് മൂണ്‍ എന്നീ പ്രതിഭാസങ്ങള്‍ ഒന്നിച്ച് മാനത്ത് പ്രത്യക്ഷപെടുന്നത് 152 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് . ചന്ദ്രന്‍ ചുവന്ന് തുടുക്കുന്ന അത്യപൂര്‍വ്വ പ്രതിഭാസം കാണാന്‍ പത്യേക സൗകര്യം ഏര്‍പ്പെടുത്തിയരുന്നു

ചന്ദ്രന്‍ രക്തവര്‍ണമാകുന്ന അത്യപൂര്‍വ്വ പ്രതിഭാസം കാണാന്‍ തിരുവനന്തപുരം പ്രിയദര്‍ശിനി പ്ലാനിറ്റോറിയത്തില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത് .വൈകിട്ട് ഏഴ് പതിനഞ്ചോടെ ആകാശത്ത് നൂറ്റാണ്ടിന്റെ പ്രതിഭാസം പ്രത്യക്ഷപ്പെട്ടു. അന്തരീക്ഷം മേഘാവൃതമായതനാല്‍ ദൃശ്യങ്ങള്‍ക്ക് ആദ്യം വ്യക്തത കൈവന്നിരുന്നില്ല .

പൊതുജനങ്ങള്‍ക്ക് ആകാശകാഴ്ച്ച കാണാന്‍ ടെലിസ്‌ക്കോപ്പും,ബൈനോകുലറും സജ്ജീകരിച്ചിരുന്നു. സംശയനിവാരണത്തിന് വിദഗ്ദരുടെ സേവനവും ഒരുക്കിയിരുന്നു. 152 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മൂന്ന് ചന്ദ്രപ്രതിഭാസങ്ങള്‍ ഇതിന് മുന്‍പ് ഒന്നിച്ച് ആകാശത്ത് പ്രത്യക്ഷപ്പെട്ടത് . അരുണ ചന്ദ്രിക കാണാന്‍ കഴിഞ്ഞതിന്റെ അതിരറ്റ ആഹ്‌ളദത്തിലായിരുന്നു കുട്ടികള്‍

വീടിന്റെ ടെറസിലും, മൈതാനങ്ങളിലും, ഉയര്‍ന്ന കെട്ടിടങ്ങളുടെ മുകളിലുമായി നിരവധിപേരാണ് ആകാംക്ഷയോടെ ആകാശപൂരം കാണാന്‍ കാത്തിരുന്നത് . ചന്ദ്രഗ്രഹണ സമയത്ത് ക്ഷേത്രങ്ങള്‍ തുറക്കാന്‍ പാടില്ലെന്ന ആചാരക്രമം ഉളളതിനാല്‍ 8.30 ന് ശേഷമാണ് മിക്ക ക്ഷേത്രങ്ങളിലും ആരാധന പുനരാരംഭിച്ചത് .

മുസ്ലീം പളളികളില്‍ പ്രത്യേക നമസ്‌കാരം ഏര്‍പ്പെടുത്തിയരുന്നു. ബ്‌ളൂ മൂണ്‍ ,സൂപ്പര്‍ മൂണ്‍ , ബ്‌ളഡ് മൂണ്‍ എന്നീ പ്രതിഭാസങ്ങള്‍ ഇനി ഒന്നിച്ച് എത്തുന്നത് 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News