എന്‍സിപി വീണ്ടും മന്ത്രിസഭയിലേക്ക്; എകെ ശശീന്ദ്രന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

എകെ ശശീന്ദ്രന്‍ മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. എകെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് എന്‍സിപി നേതൃത്വം മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.ഫോണ്‍ കെണി വിവാദത്തെ തുടര്‍ന്നാണ് നേരത്തെ ശശീന്ദ്രന്‍ രാജിവെച്ചത്

കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിക്കുകയും,ഫോണ്‍കെണികേസില്‍ പരാതിക്കാരി പിന്‍വലിയുകയും ചെയ്ത സാഹചര്യത്തിലാണ് എകെ ശശീന്ദ്രന്‍ കുറ്റവിമുക്തനാക്കപ്പെട്ടത്.തുടര്‍ന്ന് എന്‍സിപി സംസ്ഥാന നേതൃത്വം ശശീന്ദ്രനെ മന്ത്രിയായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്ത് നല്‍കി. ശശീന്ദ്രനെ മന്ത്രിയായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്യുന്ന ഫയല്‍ മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറിയതോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിച്ചു.

വൈകിട്ട് അഞ്ച് മണിക്ക് രാജ്ഭവനില്‍ വെച്ച് ഗവര്‍ണര്‍ മുന്‍പാകെ സത്യവാചകം ചൊല്ലി എകെ ശശീന്ദ്രന്‍ മന്ത്രിസഭയിലേക്ക് തിരികെയെത്തും.മന്ത്രിമാരടക്കമുളലവരും ഉന്നത ഉദ്യോഗസ്ഥരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും. ശശീന്ദ്രന് പകരക്കാരനായി മന്ത്രിയായ തോമസ് ചാണ്ടി ഹൈക്കോടതിയുടെം പ്രതികൂല പരാമര്‍ശത്തെ തുടര്‍ന്ന് രാജിവെച്ചിരുന്നു.

ചാനല്‍ പ്രവര്‍ത്തക ഫോണ്‍കെണിയില്‍ കുടുക്കിയതിനെ തുടര്‍ന്നാണ് എന്‍ സി പി നേതാവ് എ കെ ശശീന്ദ്രന്‍ ഗതാഗത മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News