നൃത്തപരിശീലനത്തിനിടെ അപമര്യാദയായി പെരുമാറി; അമലാപോളിന്റെ പരാതിയില്‍ നൃത്താധ്യാപകന്‍ അറസ്റ്റില്‍

ചെന്നൈ: അമലാപോളിന്റെ പരാതിയില്‍ നൃത്താധ്യാപകന്‍ അറസ്റ്റിലായി. നൃത്ത പരിശീലനം നല്‍കുന്നതിനിടെ അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് നൃത്ത സ്‌കൂള്‍ ഉടമസ്ഥനും അധ്യാപകനും ആയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊട്ടിവാക്കം സ്വദേശി അതിയേഷനെയാണ് തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടു. അമല നേരിട്ടെത്തിയാണ് പരാതി നല്‍കിയത്. മലേഷ്യയില്‍ സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് നടത്തുന്ന മെഗാഷോയിലേക്ക് വേണ്ടിയാണ്അമല നൃത്ത പരിശീലനത്തിന് എത്തിയത്. പരിശീലനം നടക്കുന്ന ചെന്നൈയിലെ സ്റ്റുഡിയോയില്‍ വെച്ച് അതിയേഷന്‍ മോശമായി പെരുമാറുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News