തൃഷ മലയാളത്തില്‍; ഹേയ് ജൂഡ് ഫെബ്രുവരി 2ന് തിയറ്ററുകളിലേക്ക്

നിവിന്‍ പോളിയുടെ 2018ലെ ആദ്യചിത്രം എന്നത് മാത്രമല്ല ഹേയ് ജൂഡിന്റെ പ്രത്യേകത. തെന്നിന്ത്യന്‍ താരം തൃഷയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് ഹേയ് ജൂഡ്. ഫെബ്രുവരി 2ന് ചിത്രം തിയറ്ററിലെത്തുവാന്‍ കാത്തിരിപ്പിലാണ് ആരാധകര്‍.

ശ്യാമപ്രസാദ് ചിത്രം എന്നത് കൊണ്ട് മാത്രമല്ല നിവിന്‍ പോളിയുടെ വ്യത്യസ്ത ലുക്കിലുള്ള ചിത്രമാണെന്നതുമാണ് പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നത്. അഭിനയ സാധ്യത ഏറെയുള്ള കഥാപാത്രമാണ് നിവിന്റെ ജൂഡ് എന്ന കഥാപാത്രം.

തൃഷ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകത ഹേ ജൂഡിനുണ്ട്. അതും നിവിന്റെ നായികയായി. തൃഷ അഭിനയിക്കുന്നത് കൊണ്ട് തന്നെ തമിഴകത്തും ഹേ ജൂഡ് സംസാര വിഷയമാണ്. നിര്‍മല്‍ സഹദേവിന്റെ തിരക്കഥയില്‍ ശ്യാമപ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രാഹുല്‍ രാജ്, ഔസേപ്പച്ചന്‍, എം ജയചന്ദ്രന്‍, ഗോപി സുന്ദര്‍ എന്നിവരാണ് ചിത്രത്തിന് ഈണം നല്‍കിയിരിയ്ക്കുന്നത്. അലസനായ ജൂഡിനെ നിവിന്‍ അവതരിപ്പിക്കുമ്പോള്‍ ഉന്മേവതിയും ഉത്സാഹവതിയുമായ കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിക്കുന്നത്.ഫെബ്രുവരി 2ന് ചിത്രം തിയറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News