കമലാസുരയ്യയെ ആദരിച്ച് ഗൂഗിള്‍; ഡൂഡിലിൽ ഇടം പിടിച്ച് മലയാളത്തിന്റെ സ്വന്തം ആമി

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി കമലാസുരയ്യയെ ആദരിച്ച് ഗൂഗിള്‍.കമലാസുരയ്യയുടെ രചനകളോടുള്ള ആദരസൂചകമായാണ് കമലാസുരയ്യയുടെ ചിത്രം ഡൂഡില്‍ നല്‍കി ഗൂഗിള്‍ പ്രിയപ്പെട്ട നീലാംബരിയെ ആദരിച്ചത്.

ചരിത്രപ്രാധാന്യമുള്ള വ്യക്തികളുടെയോ, ആഘോഷങ്ങളുടെയോ സ്മരണാര്‍ത്ഥം ഗൂഗിളിന്റെ പ്രധാനതാളിലെ ലോഗോയില്‍ വരുത്തുന്ന താത്കാലിക പരിഷ്‌കരണങ്ങളാണ് ഗൂഗിള്‍ ഡൂഡില്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഇന്നത്തെ ഗൂഗിള്‍ ഡൂഡില്‍ ഇടം പിടിച്ചത് മലയാളത്തിന്റെ സ്വന്തം കഥാകാരി മാധവിക്കുട്ടിയാണ്.

കമലാസുരയ്യയുടെ ജീവിതകഥ ആമി എന്ന പേരില്‍ സിനിമയാകുന്നതിനു പിന്നാലെയാണ് ഇംഗ്ലീഷിലും മലയാളത്തിലും ഒരേപോലെ മികവ് തെളിയിച്ച് കമലാസുരയ്യ വീണ്ടും ആദരിക്കപ്പെടുന്നത്.എഴുതിയ എല്ലാ വരികളിലും സ്വയം ചേര്‍ത്ത് വച്ചിരുന്ന കഥാകാരിയെന്ന് വിശേഷിപ്പിക്കാവുന്ന രചനാശൈലിയാണ് മാധവിക്കുട്ടിയെ വ്യത്യസ്തമാക്കുന്നത്.

ആ ആത്മകഥാംശപരമായ രചനാശൈലിയാണ് പലപ്പോഴും മാധവിക്കുട്ടിയെ വിമര്‍ശനങ്ങളുടെ ഇരയാക്കിയതും.വിവാദങ്ങളാല്‍ വേട്ടയാടപ്പെട്ടപ്പോള്‍ മലയാളത്തില്‍ ഇനി എഴുതുകയില്ല എന്ന് പറഞ്ഞ് കമല സുരയ്യ പരദേശത്തിന്റെ സുരക്ഷയിലേക്ക് വണ്ടികയറിയെങ്കിലും മലയാള സാഹിത്യത്തിന് കമല വിപ്ലവകരമായ തുടക്കം നല്‍കിയെന്നതുറപ്പാണ്.

സ്ത്രീപക്ഷമോ പുരുഷ പക്ഷമോ പറയാതെ സ്ത്രീയുടെ വികാര വിചാര തലങ്ങള്‍ തഴുകി തലോടിയാണ് കമലയുടെ കഥകളും നോവലുകളും പിറവികൊണ്ടത്. ആ രചനാ വൈഭവത്തിനുള്ള ലോകത്തിന്റെ ആദരമാണ് ഗൂഗിള്‍ ഡൂഡില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News