ചാന്ദ്രപ്രതിഭാസത്തെയും ഏറ്റെടുത്ത് സംഘപരിവാര്‍; ചന്ദ്രന്‍ കാവിയായെന്ന് സംഘി നേതാവ്; ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

152 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന ചാന്ദ്രപ്രതിഭാസത്തെയും ഏറ്റെടുത്ത് സംഘപരിവാര്‍.മഹിളാ മോര്‍ച്ച നേതാവാണ് ചാന്ദ്ര പ്രതിഭാസത്തിനെ ചന്ദ്രന്‍ കാവിയായെന്ന വിശേഷിപ്പിച്ച് രംഗത്തെത്തിയത്.

ചന്ദ്രന്‍ കാവിയായെന്ന് മഹിളാ മോര്‍ച്ച ജില്ലാ കണ്ണൂര്‍ ജില്ലാ നേതാവ് ലസിത പാലക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ട്രോളിക്കൊല്ലുകയാണ് സോഷ്യല്‍ മീഡിയ.

ചാന്ദ്ര പ്രതിഭാസത്തിന്റെ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെക്കവെ നല്‍കിയ ക്യാപ്ഷനാണ് ട്രോളന്മാര്‍ ഏറ്റെടുത്തത്.ഒന്നര നൂറ്റാണ്ടിനു ശേഷം ചന്ദ്രന്‍ കാവിയായി മാറി, അധികം താമസിയാതെ കേരളവും, എല്‍ഡിഎഫ് പോകും എല്ലാം ശരിയാകും’ എന്നായിരുന്നു അടിക്കുറിപ്പ്. അപ്പൊ ഇനി 150 വര്‍ഷം കഴിഞ്ഞേ കേരളം കാവി അണിയൂ എന്നാണോ ഉദേശിച്ചതെന്നും സോഷ്യല്‍മീഡിയ ചോദിക്കുന്നു.


അതിനിടെ യു പിയില്‍ കാവിപെയ്ന്റടിപ്പിക്കുന്ന യോഗി ആദിത്യനാഥിനെയും ട്രോളുന്നുണ്ട് ചിലര്‍.ചന്ദ്രന്റെ കളറ് മാറിയത് നന്നായെന്നും ഇല്ലായിരുന്നെങ്കില്‍ പെയിന്റ് അടിച്ചു ഊപ്പാട് ഇളകിയേനെയെന്നും ട്രോളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News