സോഷ്യല്‍മീഡിയ അധിക്ഷേപത്തിനും അപവാദപ്രചരണത്തിനുമെതിരെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഷാനി പ്രഭാകര്‍ നല്‍കിയ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍.
ആലുവ പൂവപ്പാടം നന്ദനത്തിലെ പി.വി വൈശാഖിനെ ആണ് കൊച്ചി മരട് പൊലീസ് അറസ്റ്റ് ചെയ്തത്.
അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്തതിന് ഐ.ടി ആക്ട് 67 എ പ്രകാരമാണ് അറസ്റ്റ്. അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
പരാതിയില്‍ അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
സോഷ്യല്‍മീഡിയ അധിക്ഷേപത്തിനെതിരെ ഈ മാസം 25നാണ് ഷാനി പരാതി നല്‍കിയത്. അപവാദപ്രചരണം നടത്താനായി ഉപയോഗിച്ച പോസ്റ്റുകളുടെ ലിങ്കുകളും വിശദാംശങ്ങളും ചേര്‍ത്തായിരുന്നു പരാതി.
സ്ത്രീ എന്ന രീതിയില്‍ എന്റെ അന്തസിനെയും വ്യക്തി എന്ന നിലയില്‍ സ്വകാര്യതയെയും ബാധിക്കുന്ന പ്രസ്തുതനടപടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഷാനി പരാതിയില്‍ പറയുന്നു.
Get real time update about this post categories directly on your device, subscribe now.