ഇന്ത്യയുടെ തന്ത്രപ്രധാനമായ വിവരങ്ങള്‍ ചാര സുന്ദരിയെ ഉപയോഗിച്ച് ചോര്‍ത്തി; വ്യോമസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ തന്ത്രപ്രധാനമായ വിവരങ്ങള്‍ ചാര സുന്ദരിയെ ഉപയോഗിച്ച് ചോര്‍ത്തിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വാട്‌സ് ആപ് വഴി് വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്.

സുപ്രധാനമായ വിഷയങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് കേണല്‍ സ്ഥാനത്തുള്ള ഒരു ഉന്നത വ്യോമ സേന ഉദ്യോഗസ്ഥന്‍ അറസ്റ്റിലായെന്നും ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സ്ത്രീയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല. വിഷയം ഗൗരവമായി കണ്ട് അന്വേഷണം നടത്തുകയാണെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News