രാജസ്ഥാനില്‍ ബിജെപിക്ക് വന്‍തിരിച്ചടി; ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം

ദില്ലി: രാജസ്ഥാനില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലും ബിജെപി പിന്നില്‍.

ബിജെപി എംപിമാരുടെ മരണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് വേണ്ടിവന്ന രണ്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുകയാണ്.

രാജസ്ഥാനില്‍ അജ്മീര്‍, അല്‍വാര്‍ ലോക്‌സഭാ മണ്ഡലങ്ങളിലും മണ്ഡല്‍ഘട്ട് നിയമസഭാ മണ്ഡലത്തിലുമാണ് വോട്ടെണ്ണല്‍ നടക്കുന്നത്. അജ്മീറില്‍ 12,000 വോട്ടിനും അല്‍വാറില്‍ 5,841 വോട്ടിനുമാണ് ബിജെപി പിന്നില്‍ പോയത്.

ബിജെപി ഭരിക്കുന്ന രാജസ്ഥാന്‍ ഈ വര്‍ഷം അവസാനം നിയമസഭ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. അതിനുമുന്നോടിയായി നടക്കുന്ന ഉപതെരെഞ്ഞെടുപ്പ് ഒരു സെമി ഫൈനലായാണ് കരുതപ്പെടുന്നത്.

ബംഗാളിലെ ഉലുറെരിയ, നോവപാറ എന്നീ മണ്ഡലങ്ങളില്‍ നടന്ന ഉപ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് മുന്നിട്ടുനില്‍ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here