ട്രാഫിക്ക് പൊലീസ് ഓഫീസര്‍ രക്ഷകനായി; റോഡില്‍ കുഴഞ്ഞു വീണ ഹൃദ്രോഗിക്ക് പുതു ജീവന്‍; സി പി ആര്‍ നല്‍കുന്ന ദൃശ്യങ്ങള്‍ വൈറല്‍

ട്രാഫിക്ക് ഉദ്യോഗസ്ഥന്റെ സമയോജിതമായ ഇടപെടല്‍ വഴിയാത്രക്കാരന് തിരിച്ചു കിട്ടിയത് സ്വന്തം ജീവന്‍. ഹൈദരാബാദിലാണ് സംഭവം. നടന്നു പോകവെ വഴിയാത്രക്കാരന്‍ റോഡില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടന്‍ തന്നെ ട്രാഫിക് ഉദ്യോഗസ്ഥനും മറ്റൊരാളും ചേര്‍ന്ന് സി പി ആര്‍ നല്‍കി പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയിലേക്ക് എത്തിച്ചു.

ട്രാഫിക് ഉദ്യോഗസ്ഥന്‍ കെ ചന്ദ്രനും ഇനയത്തുള്ള ഖാന്‍ എന്നയാളും ചേര്‍ന്ന്  സി പി ആര്‍ നല്‍കുന്ന ദ്യശ്യങ്ങള്‍ എഎന്‍ ഐ പുറത്തു വിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here