കാലിക്കറ്റ് സര്‍വകലാശാല ബി സോണ്‍ കലോത്സവത്തിനൊരുങ്ങി മടപ്പളളി ഗവ. കോളേജ്

കാലിക്കറ്റ് സര്‍വകലാശാല ബി സോണ്‍ കലോത്സവത്തിന് മടപ്പളളി ഗവ. കോളേജില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

അഞ്ചു വര്‍ഷത്തിന് ശേഷം കോളേജ് ആതിഥ്യമരുളുന്ന കലോത്സവം ഉത്സവമാക്കാനുളള തയ്യാറെടുപ്പിലാണ് സംഘാടക സമിതി. സ്‌റ്റേജിതര മത്സരങ്ങള്‍ ഫെബ്രുവരി 3 നും സ്‌റ്റേജിനങ്ങള്‍ 5 നും ആരംഭിക്കും.

ഗോര്‍ണിക്ക 2018 ന്റെ രജിസ്‌ട്രേഷന്‍ ബുധനാഴ്ച പൂര്‍ത്തിയായി. 95 ഇനങ്ങളില്‍ 126 കോളേജുകളില്‍ നിന്നുളള മുവ്വായിരത്തിലേറെ പ്രതിഭകള്‍ മാറ്റുരയ്ക്കും. മടപ്പളളി ഗവ. കോളേജിലെ 5 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക.

ഫെബ്രുവരി 11 മുതല്‍ 15 വരെ തൃശൂരിലാണ് കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍സോണ്‍ കലോത്സവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here