തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കേന്ദ്രബജറ്റ്; ആദായ നികുതി നിരക്കുകളില്‍ മാറ്റമില്ല; കോര്‍പ്പറേറ്റ് നികുതി കുറച്ചു

മുന്‍ബജറ്റുകളിലെ പ്രഖ്യാപനങ്ങള്‍ വെള്ളത്തില്‍ വരച്ച രേഖകളായിത്തന്നെ തുടരുന്ന സാഹചര്യത്തിലാണ് ഇത്തവണയും കേന്ദ്രബജറ്റ് അവതരിപ്പിക്കപ്പെട്ടത്.

കുത്തകകള്‍ക്ക് വീണ്ടും നികുതിയിളവുകള്‍ നല്‍കി കൊണ്ടുള്ളതാണ് കേന്ദ്ര ബജറ്റ്. 250 കോടി രൂപ വരെ വരുമാനമുള്ള കമ്പനികള്‍ക്ക് കോര്‍പറേറ്റ് നികുതി 25 ശതമാനമായി തുടരുമെന്നാണ് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, ആദായ നികുതി ഘടനയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

ആദായ നികുതിയില്‍ ചികില്‍സാ ചെലവില്‍ ഉള്‍പ്പെടെ ചില ഇളവുകള്‍ മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചികില്‍സാ ചെലവിലും യാത്രാബത്തയിലും ഏകദേശം 40,000 രൂപ വരെയാണ് ഇളവ്.

2.5 ലക്ഷം രൂപ വരെ നികുതിയില്ല, 2.5 മുതല്‍ 5 ലക്ഷം രൂപ വരെ 5 %, 5 മുതല്‍ 10 ലക്ഷം രൂപ വരെ 20 %, 10 ലക്ഷം രൂപയ്ക്കു മേല്‍ 30 % എന്നിങ്ങനെയായിരുന്നു നിലവിലെ ആദായനികുതി. അടുത്ത സാമ്പത്തിക വര്‍ഷം ധനക്കമ്മി 3.3 ശതമാനമാക്കുമെന്നും ജയ്റ്റ്‌ലി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News