മാണിയെ തള്ളി ഉമ്മന്‍ചാണ്ടി

കോണ്‍ഗ്രസ് കര്‍ഷക വിരുദ്ധമെന്ന മാണിയുടെ പ്രസ്താവനയെ തള്ളി ഉമ്മന്‍ ചാണ്ടി രംഗത്ത്. പി ജെ ജോസഫ് കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു.

75000 കോടി കര്‍ഷക കടം എഴുതി തള്ളിയത് മന്‍മോഹന്‍ സര്‍ക്കാരാണ്. റബര്‍ കര്‍ഷകര്‍ക്ക് 150 രൂപ മിനിമം വില പദ്ധതി ഉണ്ടാക്കിയത് മാണി ധനമന്ത്രിയായ  UDF സര്‍ക്കാരാണെന്നും ഉമ്മന്‍ ചാണ്ടി ദില്ലിയില്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ നയം കര്‍ഷക വിരുദ്ധമെന്ന് പറയുന്നത് എങ്ങിനെ എന്ന് അറിയില്ലെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. കോണ്ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും, എകെ ആന്റണിയുമായും നടത്തിയ കൂടിക്കാഴ്ചക് ശേഷമാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News