നല്ലൊരു ജോലി എല്ലാവരുടെയും സ്വപ്‌നമാണ്. അത് നമ്മള്‍ ആഗ്രഹിക്കുന്ന സ്ഥലത്താണെങ്കില്‍ ഇരട്ടി സന്തോഷമാണ്.
നിങ്ങള്‍ വിദേശത്ത് തൊഴിലെടുക്കാന്‍ ആഗ്രഹിക്കുന്ന ഒരു നഴ്‌സാണെങ്കില്‍ നിങ്ങള്‍ക്ക് നല്ലൊരു അവസരമുണ്ട്.

നിങ്ങളെ ജര്‍മ്മനിവിളിക്കുന്നു. ജര്‍മനിയിലേക്ക് എണ്ണായിരം നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ ജര്‍മ്മന്‍ സര്‍ക്ക്ാര്‍ തീരുമാനിച്ചു. 8000ത്തോളം വിദേശ നഴ്‌സുമാരെ സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

എന്നാല്‍ ജര്‍മ്മന്‍ ഭാഷയില്‍ ബി2 ലെവല്‍ സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്കാണ് അവസരം.

ഒട്ടേറെ മലയാളി നഴ്‌സുമാര്‍ ഇതിനകം ബി2 യോഗ്യത നേടി ജര്‍മനിയില്‍ എത്തിയിട്ടുണ്ട്. ജര്‍മന്‍ എംബസിയും കോണ്‍സുലേറ്റുമാണു നിയന്ത്രിക്കുന്നത്. ആശുപത്രികളില്‍ നഴ്‌സുമാരുടെ ക്ഷാമം വ്യാപകമായതിനെ തുടര്‍ന്നാണു നടപടി.