വര്‍ധിപ്പിച്ച ഇന്ധനവിലകൊണ്ട് ‘ശൗചാലയം’; എസ്എഫ്‌ഐയുടെ പ്രതിഷേധം ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നു

കണ്ണൂര്‍: പെട്രോള്‍-ഡീസല്‍ വില വര്‍ധനവിനെതിരെ എസ്എഫ്‌ഐ സംഘടിപ്പിച്ച പ്രതിഷേധം ശ്രദ്ധേയമാകുന്നു. പെരിങ്ങോം ഗവ കോളേജില്‍ എസ്എഫ്‌ഐ സംഘടിപ്പിച്ച പരിപാടിയാണ് വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമാകുന്നത്.

പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിക്കുന്നത് ശൗചാലയങ്ങള്‍ നിര്‍മിക്കാന്‍ വേണ്ടിയാണെന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവനയെ പരിഹസിച്ചാണ് വിദ്യാര്‍ത്ഥികള്‍ ശൗചാലയ തറക്കല്ലിടല്‍ പ്രതീകാത്മകമായി സംഘടിപ്പിച്ച് പ്രതിഷേധം തീര്‍ത്തത്.

എസ്എഫ്‌ഐ പെരിങ്ങോം ഏരിയ സെക്രട്ടറി എ അഖില്‍, സേവിയര്‍ പോള്‍, മനു അഗസ്തി, വിഷ്ണു മനോജ്, വിഷ്ണു രമേശ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel