ട്രെയിനില്‍ ആക്രമണ ശ്രമം നടന്നത് എനിക്ക് നേരെ; അതിക്രമങ്ങള്‍ അവസാനിക്കണമെങ്കില്‍ ഉറക്കെ പറയണം; ഫേസ്ബുക്കില്‍ മാത്രം പ്രതികരിക്കുന്നവരായി അധപതിക്കരുത്; സനുഷ പീപ്പിള്‍ടിവിയിലൂടെ പ്രതികരിക്കുന്നു

തിരുവനന്തപുരം; മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ട്രെയിനില്‍ ആക്രമണശ്രമം നടന്നത് തനിക്കുനേരെയാണെന്ന് തുറന്ന് പറഞ്ഞ് യുവനടി സനുഷ രംഗത്തെത്തി.

ഇത്തരം ഞരമ്പ് രോഗികള്‍ നിറഞ്ഞ് നില്‍ക്കുന്ന സമൂഹത്തില്‍ മാറ്റം ആഗ്രഹിക്കുന്നവരാണ് സ്ത്രീകളെങ്കില്‍ അതിക്രമശ്രങ്ങള്‍ ലോകത്തോട് ഉറക്കെ വിളിച്ച് പറയാന്‍ ധൈര്യം കാട്ടണമെന്ന് യുവനടി വ്യക്തമാക്കി.

ആക്രമിക്കപ്പെട്ടപ്പോള്‍ സഹയാത്രികര്‍ തിരിഞ്ഞു നോക്കിയില്ലെന്നും സനൂഷ തുറന്നുപറഞ്ഞു. ആരും സഹായത്തിനു എത്തിയില്ല.
സിനിമയിലെ സുഹൃത്തുക്കള്‍ മാത്രം ആണ് പ്രതിയെ നിയമത്തിനു മുന്നില്‍ കൊണ്ട് വരാന്‍ സഹായിച്ചതെന്ന് സനൂഷ പ്രതികരിച്ചു.

ഫേസ്ബുക്കിലൂടെ മാത്രമാണ് മലയാളികളുടെ പ്രതികരണമെന്നും കണ്‍മുന്നില്‍ ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെട്ടാല്‍ ആരും തിരിഞ്ഞ് നോക്കില്ലെന്നും പീപ്പിള്‍ ടീവിയിലൂടെ സനുഷ ലോകത്തോട് വിളിച്ചുപറഞ്ഞു.

ഉറക്കത്തില്‍ ആരോ ചുണ്ടില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചതായി തോന്നി. ഞെട്ടി ഉണര്‍ന്ന് ബഹളം വച്ചിട്ടും ആരും സഹായത്തിനെത്തിയില്ല. താന്‍ തന്നെയാണ് അക്രമിക്കെതിരെ പ്രതികരിച്ചത്. ബഹളം കേട്ടെത്തിയ തിരക്കഥാകൃത്ത് ആര്‍ ഉണ്ണിയും സുഹൃത്ത് രഞ്ജിത്തും ചേര്‍ന്ന് അക്രമിയെ പിടികൂടാന്‍ സഹായിച്ചു.

അക്രമിയെ തടഞ്ഞുവെച്ച് പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നെന്നും അവര്‍ വ്യക്തമാക്കി. സനുഷയുടെ പരാതിയില്‍ തമിഴ്‌നാട് കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസിനെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here